പരിശീലനം ഒഴിവാക്കി ഷോപ്പിങ്ങിന് വിടുന്ന പരിശീലകനെയാണോ വേണ്ടതെന്ന് ഗവാസ്‌കര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:32 am

Menu

Published on June 21, 2017 at 5:46 pm

പരിശീലനം ഒഴിവാക്കി ഷോപ്പിങ്ങിന് വിടുന്ന പരിശീലകനെയാണോ വേണ്ടതെന്ന് ഗവാസ്‌കര്‍

sunil-gavaskar-on-anil-kumble-resignation

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതില്‍ പ്രതിഷേധമറിയിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത ദിനമാണിതെന്നും കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. കുംബ്ലെക്ക് എതിരെ ഏതെങ്കിലും താരങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരെല്ലാം ടീമില്‍ നിന്ന് പുറത്തു പോകേണ്ടവരാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

കുംബ്ലെ എന്തെങ്കിലും തെറ്റു ചെയ്തതായി താന്‍ കരുതുന്നില്ല. എല്ലാ ടീമിലും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാകാം. പക്ഷേ മത്സരഫലങ്ങള്‍ അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യ മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ടു പോയതെന്നും എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങള്‍ക്ക് വേണ്ടത് മൃദുവായ സംസാരിക്കുന്ന പരിശീലകരെയാണോ? അതായത് നിങ്ങള്‍ക്ക് വയ്യെങ്കില്‍ ഇന്ന് പരിശീലനം വേണ്ട, അവധിയെടുത്ത് ഷോപ്പിങ്ങിന് പൊയ്ക്കോളൂ എന്നൊക്കെ പറയുന്ന പരിശീലകരെ, ഗവാസ്‌ക്കര്‍ ചോദിക്കുന്നു.

കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയാണ് കുംബ്ലെയെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. തന്റെ താടിയെല്ലിന് പരിക്കു പറ്റി, ഒടിഞ്ഞ താടിയെല്ല് കെട്ടിവെച്ച് പന്തെറിഞ്ഞ കുംബ്ലെയെ ഗവസ്‌കര്‍ ഓര്‍മപ്പെടുത്തുകയും ചെയ്തു.

അതേസമയം, നായകന്‍ കോഹ്‌ലിയുടെ കടുത്ത നിലപാടുകളാണ് പരിശീലക സ്ഥാനം രാജിവെക്കാന്‍ കുംബ്ലെയെ നിര്‍ബന്ധിതനാക്കിയതെന്ന വാര്‍ത്തകള്‍ ആരാധകര്‍ക്കിടയിലും പ്രതിഷേധനത്തിന് വഴിവെച്ചിട്ടുണ്ട്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News