അയോധ്യാ കേസ്: സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:06 am

Menu

Published on February 8, 2018 at 9:47 am

അയോധ്യാ കേസ്: സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും

supreme-court-to-start-final-hearings-in-ayodhya-case-today

ന്യൂഡൽഹി: ബാബ്റി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനുമുന്‍പാകെ വാദമാരംഭിക്കുക.

തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജികളിലാണ് പരിഗണിക്കുന്നത്.

2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച്‌ ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010ലെ വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക താല്‍പര്യമെടുത്ത് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേള്‍ക്കുന്നത്.

ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിന്‍, രഞ്ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവരാണ് കോടതിയിലെത്തുക. കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്‌ലിം വിഭാഗത്തിനുവേണ്ടി കോടതിയില്‍ വാദിക്കുക.

Loading...

More News