Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയലന്‍സില്ല സെക്സില്ല എന്നിട്ടും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കി സെന്‍സര്‍ ബോര്‍ഡ്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ആഭാസം എന്ന ചിത്രത്തിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കാതെയുള്ള എ സര്ട്ടിഫിക്കേഷന്. സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുകയാണ്.
നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസിന് തയ്യാറായി നില്‍ക്കുമ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഈ രീതിയിലുള്ള കര്‍ശനമായ നിബന്ധനകള്‍. സിനിമയില്‍ ചിലയിടങ്ങളില്‍ മ്യൂട്ട് ആക്കിയാല്‍ മാറ്റം വരുത്താം എന്ന് ബോര്‍ഡ് പറഞ്ഞെങ്കിലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അതിനോട് വിയോജിക്കുകയായിരുന്നു.
ചിത്രത്തില്‍ പ്രത്യേകിച്ച് വയലന്‍സ്, സെക്സ് രംഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്കി എന്നത് ഇനിയും മനസ്സിലായില്ലെന്നും ഇവര്‍ പറയുന്നു. ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി തുടങ്ങിയവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും കട്ട് കൊടുത്തിട്ടുണ്ട്. അതുപോലെ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം തുട കാണിക്കുന്ന രംഗം ഉള്ളതിനാലാണ് ഈ രീതിയില്‍ എ സര്‍ട്ടിഫിക്കറ്റ് കൊടുത്തതെന്ന് അഭ്യൂഹവും ശക്തമാണ്.