അവസാനത്തെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള; എന്താണ് ആരാണ് അറിയാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:59 am

Menu

Published on February 14, 2018 at 10:57 am

അവസാനത്തെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള; എന്താണ് ആരാണ് അറിയാം

suraj-venjaramud-new-film-kuttanpillayude-shivarathri

കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ഡ്രോ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, മിഥുന്‍ രമേശ്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവസാനത്തെ കുട്ടന്‍പിള്ള എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം എത്തിയിരിക്കുന്നത്.

2014 ല്‍ ഇന്ദ്രജിത്ത് സുകുമാരാനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ എയ്ഞ്ചല്‍സ് എന്ന ചിത്രമൊരുക്കിയ ജീന്‍ മാര്‍ക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം. സംഭാഷണവും തിരക്കഥയും ഒരുക്കുന്നത് ജോസല്റ്റ് ജോസഫ് ആണ്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

കുട്ടന്‍പ്പിള്ള എന്ന കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയുള്ള നര്‍മത്തില്‍ പൊതിഞ്ഞ ഒരു ഫണ്‍ ത്രില്ലറാണ് ചിത്രം. ആദ്യ ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത് എന്നതിലേക്കുള്ള വ്യക്തമായ സൂചനകളാണ് പോസ്റ്ററുകളും ചിത്രങ്ങളും നല്‍കുന്നത്.

Loading...

More News