കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല; എന്തിന് ഇത്തരം നുണ പ്രചരണങ്ങളെന്ന് സുരേഷ് കുമാര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:14 am

Menu

Published on August 8, 2017 at 3:23 pm

കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല; എന്തിന് ഇത്തരം നുണ പ്രചരണങ്ങളെന്ന് സുരേഷ് കുമാര്‍

suresh-kuamr-about-dileep-case-and-family-situation

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം പ്രതികരണവുമായി നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി. സുരേഷ്‌കുമാര്‍. ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയെന്നത് ആരോപണമാണെന്നും ദീലീപ് ശാരീരികമായി തകര്‍ന്നിരിക്കയാെണന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

ദിലീപിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. താന്‍ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടക്കുകയായിരുന്നു. അതിനു ചികിത്സ നല്‍കിയതിനാണ് ഒരു ചാനല്‍ ദിലീപിന് സ്‌പെഷല്‍ ട്രീറ്റ്‌മെന്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. കാവ്യയെയും മീനാക്ഷിയെയും കുറിച്ചുള്ള പ്രചരണങ്ങളൊക്കെ തെറ്റാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്.

കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായൊരു അമ്മയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കേണ്ടത്, സുരേഷ്‌കുമാര്‍ ചോദിക്കുന്നു. മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ടെന്നും ആ സ്‌കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്‍കുന്നതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്‍ദ്ദേശം.

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോള്‍. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്നത് തനിക്കിപ്പോഴും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില്‍ കിടക്കുന്നതെന്നും താന്‍ 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും സുരേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. ചാരക്കേസില്‍ കുടുങ്ങിയ നമ്പി നാരായണന്റെ അവസ്ഥ മറക്കരതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...

More News