വിമണ്‍ കളക്ടീവിന്റെ ആവശ്യം തനിക്കില്ല; സ്വയം പോരാടാനറിയാമെന്ന് ശ്വേതാ മേനോന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:45 am

Menu

Published on August 9, 2017 at 12:56 pm

വിമണ്‍ കളക്ടീവിന്റെ ആവശ്യം തനിക്കില്ല; സ്വയം പോരാടാനറിയാമെന്ന് ശ്വേതാ മേനോന്‍

sweta-menon-comment-in-women-in-cinema-collective

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം തനിക്കില്ലെന്ന് നടി ശ്വേതാ മേനോന്‍. സ്വയം പോരാടാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ശ്വേത വ്യക്തമാക്കി.

ഇതാദ്യമായാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സ്ത്രീസംഘടനയെ കുറിച്ച് ശ്വേത തന്റെ നിലപാട് വ്യക്തമാക്കുന്നത്. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാണമെന്ന് ശ്വേത ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വുമണ്‍ ഇനി സിനിമ കളക്ടീവ് എന്ന സംഘടന രൂപം കൊള്ളുന്നത്. സിനിമയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളുമായി സിനിമ കളക്ടീവ് മുന്നോട്ട് പോവുകയുമാണ്.

എന്നാല്‍ സംഘടന തുടങ്ങിയത് നടിമാരെ പലരെയും അറിയിക്കാതെയാണ്. ഇത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ചില സ്ത്രീകള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

സിനിമ രംഗത്തെ മറ്റുള്ള സ്ത്രീകളെ അറിയിക്കാതെയാണ് സംഘടന രൂപീകരിച്ചത് എന്നത് അടുത്തിടെ നടി ലക്ഷ്മിപ്രിയയും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന അതിന്റെ ആദ്യ ഘട്ടത്തില്‍ ആണെന്നും രജിട്രേഷന് പിന്നാലെ മാത്രമേ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങുള്ളൂവെന്നും വ്യക്തമാക്കി സംഘടനയിലുള്ള സജിത മഠത്തില്‍ രംഗത്തെത്തിയിരുന്നു.

ടിവിയിലെ ഓണപ്പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താരങ്ങള്‍ കൈക്കൊണ്ടെന്ന വാര്‍ത്തയെ കുറിച്ചും ശ്വേത പ്രതികരിച്ചു. തന്റെ അറിവില്‍ അത്തരത്തിലൊരു സംഭവമില്ലെന്നും അങ്ങനെ ചാനല്‍ ബഹിഷ്‌കരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടിലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോള്‍മാത്രം അക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. പുതിയ ചിത്രം നവല്‍ എന്ന ജൂവലിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Loading...

More News