യുവാക്കളെ മാട്രിമോണിയല്‍ സൈറ്റുവഴി പ്രണയത്തിലാക്കി ലക്ഷങ്ങൾ തട്ടിയ നടി ശ്രുതി ഒടുവില്‍ പോലീസ് പിടിയിലായത് ഇങ്ങനെ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:44 am

Menu

Published on February 7, 2018 at 4:31 pm

യുവാക്കളെ മാട്രിമോണിയല്‍ സൈറ്റുവഴി പ്രണയത്തിലാക്കി ലക്ഷങ്ങൾ തട്ടിയ നടി ശ്രുതി ഒടുവില്‍ പോലീസ് പിടിയിലായത് ഇങ്ങനെ

tamil-actress-sruthi-arrested-fraud-41-laks

വഞ്ചനാക്കുറ്റത്തിന് തമിഴ് നടി ശ്രുതിയെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട് യുവാക്കളെ പ്രണയത്തിലാക്കി കോടികള്‍ തട്ടിയെടുത്തതിനാണ് നടിക്കെതിരെ കേസ്. തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് നടി കുടുങ്ങിയത്. നടിയും നടിയുടെ മാതാവും സഹോദരനും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

വിവാഹ പരസ്യം കണ്ട് മൈഥിലി വെങ്കിടേഷ് എന്ന യുവാവ് വെബ്‌സൈറ്റിലൂടെ വിവാഹം ആലോചിച്ച് വരികയും പിന്നീട് തന്റെ കുടുംബഫോട്ടോ അയച്ചുകൊടുത്തു വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഫോണ്‍ വഴി പരിചയത്തിലായി.

പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ നടി തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കാണിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സംശയം തോന്നിയ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുത്തു. അങ്ങനെയാണ് ഇതൊരു സിനിമാ നടിയാണെന്ന് തിരിച്ചറിഞ്ഞതും അതേതുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിലേക്ക് എത്തിയതും. അങ്ങനെ നടിക്കെതിരെ യുവാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിഎത്തും തുടര്‍ന്ന് അറസ്റ്റു ചെയ്തതും.

Loading...

More News