തമിഴ്‌നാട്ടിൽ വീണ്ടും പ്രതിമക്ക് നേരെ ആക്രമണം; ഇത്തവണ അംബേദ്‌കര്‍ പ്രതിമയ്ക്ക് നേരെ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:49 pm

Menu

Published on March 8, 2018 at 12:21 pm

തമിഴ്‌നാട്ടിൽ വീണ്ടും പ്രതിമക്ക് നേരെ ആക്രമണം; ഇത്തവണ അംബേദ്‌കര്‍ പ്രതിമയ്ക്ക് നേരെ

tamil-nadu-ambedkar-statue-poured-paint

ചെന്നൈ: തമിഴ് നാട്ടില്‍ വീണ്ടും പ്രതിമകള്‍ക്ക് നേരെ ആക്രമണം. തമിഴ്നാട്ടില്‍ തിരുവൊട്ടിയൂറില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. പെരിയാര്‍ പ്രതിമക്ക് നേരെയുള്ള ആക്രമണത്തിന് ശേഷമാണിത്. പ്രതിമക്ക് മുകളിലേക്ക് അജ്ഞാതര്‍ പെയിന്റ് ഒഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം നടന്നിരുന്നതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവവും.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് തകര്‍ത്ത സാഹചര്യത്തിലാണ് ബി.ജെ.പി. നേതാവായ എച്. രാജ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമകളും തകര്‍ക്കണം എന്ന രീതിയില്‍ പോസ്റ്റിടുകയും അതിനെ തുടര്‍ന്ന് ഇത്തരത്തില്‍ ആക്രമണമുണ്ടാകുകയും ചെയ്തത്.

സംഭവം ഏറെ വിവാദമായതിനെ തുടര്‍ന്ന് ഫേസ്ബുക് പേജ് അഡ്മിന്‍ എഴുതിയതാണ് ആ പ്രസ്താവന എന്നെല്ലാം പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോഴിതാ അബേദ്കറിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായത്.

കേരളത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായിരുന്നു. ഇന്ന് ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അക്രമം. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണു കാവിമുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ പ്രതിമയ്ക്കു മുകളില്‍ കയറി പരാക്രമം കാണിച്ചത്. കണ്ണടയും മാലയും പൊട്ടിച്ച ശേഷം അക്രമി പ്രതിമ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Loading...

More News