ഇന്നോവയ്ക്ക് വെല്ലുവിളിയാകുമോ ഹെക്‌സ?

Welcome to NIRBHAYAM.COM | Keralas No. 1 News Portal

Nirbhayam.com

January 18, 2017 7:48 pm

Menu

Published on January 11, 2017 at 6:35 pm

ഇന്നോവയ്ക്ക് വെല്ലുവിളിയാകുമോ ഹെക്‌സ?

tata-hexa-prices-leaked-suv-range-start-rs-12-30-lakh-threat-to-innova

എതിരാളികള്‍ എത്ര വന്നാലും മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ശ്രേണിയില്‍ പകരക്കാരനില്ലാത്ത വാഹനമായിരുന്നു ടൊയോട്ട ഇന്നോവ. ഇന്നോവ മാറി ക്രിസ്റ്റ വന്നപ്പോഴും ഇതിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാലിപ്പോള്‍ ഇന്നോവ കയ്യടക്കി വെച്ചിരിക്കുന്ന എം.യു.വി സെഗ്മെന്റില്‍ ഒരു കൈനോക്കാന്‍ വിലക്കുറവുമായി ടാറ്റയുടെ ഹെക്‌സ എത്തുകയാണ്. ടാറ്റയുടെ പ്രിമിയം ക്രോസ് ഓവറായ ഹെക്‌സയുടെ വില 12.30 ലക്ഷത്തില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 18 ന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ വില കമ്പനി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ഹെക്‌സ ആദ്യമായി അവതരിപ്പിച്ചത്. ഈ സമയം തന്നെ ഹെക്‌സയുടെ ബുക്കിങ് ടാറ്റ ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവല്‍ ട്രാന്‍സ്മിഷനുകളിലാണ് ടാറ്റ ഹെക്‌സയെ വിപണിയിലെത്തിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രം ലഭ്യമാകുന്ന ‘ഹെക്‌സ എക്‌സ് ഇ’ എന്ന വകഭേദത്തില്‍ 150 ബി.എച്ച്.പി കരുത്ത് സൃഷ്ടിക്കുന്ന 5 സ്പീഡ് ട്രാന്‍സ്മിഷനോടുകൂടിയ വാരികോര്‍ 320 എന്‍ജിനാണുള്ളത്.

അതേസമയം ഓട്ടമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്‌സ എച്ച്. എമ്മി’ ല്‍ 156 ബി.എച്ച്.പി കരുത്തുള്ള 6 സ്പീഡ് മാനുവല്‍/ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വാരികോര്‍ 400 എന്‍ജിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

6, 7 സീറ്റുകളോടെയാണ് ഹെക്‌സ വിപണിയിലെത്തുക. ടാറ്റയുടെ മുന്‍ വാഹനം ആര്യയോട് ഏറെ സാദൃശ്യവും ഹെക്‌സയ്ക്കുണ്ട്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News