അധ്യാപിക തല്ലി, വിദ്യാര്‍ഥിനി തിരിച്ചും; പിന്നീട് പൊരിഞ്ഞ തല്ല്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:23 am

Menu

Published on April 18, 2017 at 11:08 am

അധ്യാപിക തല്ലി, വിദ്യാര്‍ഥിനി തിരിച്ചും; പിന്നീട് പൊരിഞ്ഞ തല്ല്

teacher-slaps-student-she-slaps-her-back-it-doesnt-end-there

ന്യൂഡല്‍ഹി: അധ്യാപനം മിക്കവരും ആഗ്രഹിക്കുന്ന ഒരു ജോലിയാണ്. അതോടൊപ്പം തന്നെ ക്ഷമ ആവശ്യത്തിലേറെ വേണ്ടതും. പ്രത്യേകിച്ചും കൗമാര പ്രായത്തിലുള്ള കുട്ടികളെ നിയന്ത്രിക്കുന്നത് പ്രായാസമാണെന്നിരിക്കെ.

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിയ്ക്കുന്നത് നമ്മുടെ നാട്ടില്‍ സര്‍വ സാധാരണമാണ്. എന്നാല്‍  വിദ്യാര്‍ഥികള്‍ തിരിച്ചു തല്ലുന്നതോ, അസാധാരണവും. ചൈനയില്‍ നടന്ന ഇത്തരം ഒരു അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റായ വെയ്ബോ വഴിയാണ് ഈ ദൃശ്യങ്ങള്‍ പുറം ലോകം കണ്ടത്. ക്ലാസ് റൂമില്‍ വെച്ച് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥിനിയോട് ദേഷ്യപ്പെടുന്നതാണ് ദൃശ്യങ്ങളില്‍. എന്നാല്‍ ഇതിന് പിന്നാലെ എന്റെ മുഖത്ത് തല്ലൂ എന്ന് പറഞ്ഞ് വിദ്യാര്‍ഥിനി അധ്യാപികയെ പ്രകോപിപ്പിക്കുന്നു.

പ്രകോപനം അസഹനീയമായപ്പോള്‍ അധ്യാപിക വിദ്യാര്‍ഥിനിയുടെ മുഖത്ത് അടിക്കുന്നു. എന്നാല്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനി അധ്യാപികയെ തിരിച്ചടിക്കുകയാണ്. പിന്നീട് ഏവരെയും ഞെട്ടിക്കുന്ന രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.

അധ്യാപികയെ തിരിച്ച് വിദ്യാര്‍ഥിനി തല്ലിയത് പിന്നീട് ഇരുവരും തമ്മിലുള്ള കൂട്ടത്തല്ലായി മാറുകയായിരുന്നു. തുടര്‍ന്ന് ക്ലാസിലെ മറ്റു കുട്ടികള്‍ വന്ന് ഇരുവരെയും പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ ചൈനയില്‍ എവിടെ വെച്ച് എടുത്തതാണെന്നോ ഏത് സ്‌കൂളില്‍ വച്ച് ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല.  ഇതിനോടകം  20 ലക്ഷം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.  അധ്യാപികയെ തല്ലിയ വിദ്യാര്‍ഥിനിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Loading...

More News