കുട്ടികളുടെ മുന്നില്‍വെച്ച് അധ്യാപികമാരുടെ തമ്മിലടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 21, 2018 10:44 am

Menu

Published on July 26, 2017 at 6:07 pm

കുട്ടികളുടെ മുന്നില്‍വെച്ച് അധ്യാപികമാരുടെ തമ്മിലടി

teachers-beat-up-each-other-as-students-look-on

മൊഹാലി: സ്‌കൂളിലെ പ്രധാനാധ്യാപികയും സയന്‍സ് അധ്യാപികയും തമ്മിലുള്ള അടിപിടി കണ്ട്  പകച്ചുപോയി കുട്ടികള്‍. പഞ്ചാബിലെ ഡേരാ ബസ്സിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ നോക്കിനില്‍ക്കുമ്പോഴാണ് സ്‌കൂളിലെ പ്രധാനാധ്യാപികയായ വീണാബസ്സിയും സയന്‍സ് അധ്യാപികയായ കൈലാഷ് റാണിയും തമ്മില്‍ അടിപിടിയുണ്ടായത്.

ജീവിതത്തിലെ നല്ലപാഠങ്ങള്‍ പഠിക്കേണ്ട വിദ്യാലയത്തില്‍ നിന്ന് അധ്യാപകരുടെ തമ്മിലടി കണ്ടു പഠിക്കേണ്ട ദുരവസ്ഥയിലായി ഈ കുട്ടികള്‍.

രണ്ടുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തിയ തന്നെ പ്രധാനാധ്യാപിക കാരണമില്ലാതെ തല്ലുകയായിരുന്നുവെന്നാണ് കൈലാഷ് റാണി പറയുന്നത്. സ്‌കൂള്‍ ഫണ്ടുകള്‍ അവര്‍ ദുരുപയോഗം ചെയ്തതിനെപ്പറ്റി താന്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. അതിന്റെ വൈരാഗ്യം അവര്‍ തീര്‍ത്തത് മറ്റൊരു വഴിക്കാണ് അവര്‍ കഴിഞ്ഞാല്‍ താനാണ് ഈ സ്‌കൂളിലെ സീനിയര്‍ എന്നിട്ടും വൈസ് ഹെഡ്മിസ്ട്രസ്സിന്റെ ചാര്‍ജ് അവര്‍ ഒരു ജൂനിയര്‍ അധ്യാപികയ്ക്കാണു നല്‍കിയതെന്നും കൈലാഷ് റാണി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കൈലാഷ് റാണി തനിക്കും ഇവിടെയുള്ള മറ്റ് അധ്യാപകര്‍ക്കും ഭീഷണിയാണെന്നാണ് പ്രധാനാധ്യാപികയുടെ വാദം. ഇതിനു മുമ്പ് അവര്‍ മറ്റു മൂന്നു അധ്യാപകരെ ആക്രമിച്ചിട്ടുണ്ടെന്നും വീണാബസ്സി പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂളിലെത്തി സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും മറ്റ് അധ്യാപകരില്‍ നിന്ന് ഇവര്‍ക്കെതിരെ പരാതി എഴുതി സ്വീകരിക്കുകയും ചെയ്തു. ഇരുവരെയും മേലധികാരികള്‍ക്കു മുന്നില്‍ ഹാജരാക്കുമെന്നും അറിയിച്ചു. കുട്ടികള്‍ക്കു മാതൃകയാകേണ്ട അധ്യാപകര്‍ ഇതുപോലെ മോശമായി പെരുമാറിയാല്‍ അതു കുട്ടികളുടെ പഠനത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

More News