നാലുവയസുകാരി ടെഡിബെയര്‍ മറന്നുവെച്ചു; മടക്കിനല്‍കാന്‍ വിമാനം പറന്നത് 300 കിലോമീറ്റര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 9:47 pm

Menu

Published on November 30, 2017 at 6:52 pm

നാലുവയസുകാരി ടെഡിബെയര്‍ മറന്നുവെച്ചു; മടക്കിനല്‍കാന്‍ വിമാനം പറന്നത് 300 കിലോമീറ്റര്‍

teddy-bear-flown-over-300-kms-to-be-reunited-with-little-girl

നാലുവയസുകാരി വിമാനത്തില്‍ മറന്നുവെച്ച ടെഡിബെയര്‍ തിരികെ നല്‍കാന്‍ വിമാനം തിരികെ പറന്നത് 300 കിലോമീറ്റര്‍. തന്റെ മകളുടെ കളിപ്പാവ വിമാനത്തില്‍ മറന്ന സംഭവം, അമ്മ ഫേസ്ബുക്കില്‍ കുറിക്കുകയും അത് ശ്രദ്ധയില്‍പെട്ട വിമാനജീവനക്കാര്‍ പാവ തിരികെ എത്തിക്കുകയുമായിരുന്നു.

സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഓക്നേയിലേയ്ക്കുള്ള ഫ്ളൈലോഗന്‍ എയര്‍ എന്ന വിമാനസര്‍വീസാണ് ഈ പ്രവൃത്തിയിലൂടെ ഏവരേയും ഞെട്ടിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുവയസുകാരി സമ്മറും അമ്മ ഡോണയും ഫ്ളൈലോഗന്‍ എയറില്‍ യാത്ര ചെയ്തത്. ഓക്നേയില്‍ വിമാനമിറങ്ങി ഏതാനും സമയം കഴിഞ്ഞപ്പോളാണ് പാവ കയ്യിലില്ലെന്ന കാര്യം ഡോണയുടെ ശ്രദ്ധയില്‍പെട്ടത്. ഇതിനായി വിമാനത്താവളത്തില്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല.

തുടര്‍ന്ന് തന്റെ മകളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വിമാനത്തില്‍ മറന്നുവെന്നും അവള്‍ അതിനായി വാശിപിടിക്കുകയാണെന്നും അറിയിച്ച് ഡോണ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

ഇവരുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഫ്ളൈ ലോഗന്‍ എയറിലെ ജീവനക്കാരിലൊരാള്‍ ടെഡിബെയര്‍ ഞങ്ങള്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്നുവെന്ന് അറിയിച്ച്, ചിത്രങ്ങള്‍ സഹിതം മറുപടി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് 300 കിലോമീറ്ററിലധികം ദൂരം പാവയുമായി തിരികെ ഓക്നേയിലേക്ക് വിമാനം പറക്കുകയും വിമാനത്താവത്തില്‍വെച്ച് പാവയെ കൈമാറുകയുമായിരുന്നു.

Loading...

More News