thai cave latest update

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 20, 2018 1:55 am

Menu

Published on July 10, 2018 at 12:41 pm

തായ് ഗുഹ രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു, പ്രാർത്ഥനയുമായി ലോകം

thai-cave-latest-update

ചിയാങ് റായ്, തായ്‌ലൻഡ്∙ താം ലുവാങ് ഗുഹയിൽ രണ്ടാഴ്ചയിലേറെ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിനു പിന്നാലെ ഗുഹയ്ക്കുള്ളിൽ ശേഷിക്കുന്ന നാലു കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടുത്ത രക്ഷാദൗത്യം തുടങ്ങി. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാണു ശ്രമം.

ഇതിനിടെ, രക്ഷപ്പെട്ട നാലു കുട്ടികളെ രക്ഷിതാക്കളെ കാണാൻ അനുവദിച്ചതായും ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. ചികിൽസ പൂർത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മിൽ കാണാൻ മാത്രമാണ് അനുവദിച്ചത്. ഇന്നലെ രക്ഷപ്പെടുത്തിയ കുട്ടികളെ ഇന്നു വൈകിട്ടോടെ ഇത്തരത്തിൽ രക്ഷിതാക്കളെ കാണിക്കുമെന്നും അറിയുന്നു.

ഇന്നലെ രാവിലെ പതിനൊന്നിന് ആരംഭിച്ച രക്ഷാദൗത്യത്തിൽ ആദ്യ കുട്ടിയെ സ്ട്രെച്ചറിൽ പുറത്തെത്തിക്കാനായതു വൈകിട്ട് നാലരയോടെയാണ്. ഏഴു മണിയോടെ നാലു കുട്ടികളെ മാത്രമാണു പുറത്തെത്തിക്കാനായത്. ഗുഹാമുഖത്ത് ആംബുലൻസുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകർക്ക‌ു തുണയായുണ്ട്. രക്ഷപ്പെടുത്തിയ എട്ടു കുട്ടികളുടെയും പേരുവിവരം പുറത്തു വിട്ടിട്ടില്ല. എല്ലാ കുട്ടികളെയും രക്ഷിച്ച ശേഷം മാത്രമാകും മുൻനിശ്ചയിച്ച പ്രകാരം വിവരങ്ങൾ പുറത്തുവിടുകയുളളൂ എന്നാണു വിവരം.

ഗുഹയിൽ കുടുങ്ങിയ ഏഴാമത്തെ കുട്ടിയും പുറത്തെത്തി; സുരക്ഷാ ദൗത്യം പുരോഗമിക്കുന്നു

Loading...

More News