അജിത്തിന്റെ സാഹസികത വീണ്ടും; ഡ്യൂപ്പില്ലാതെ ചാടിയത് 29 നില കെട്ടിടത്തില്‍ നിന്ന്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2017 2:02 pm

Menu

Published on January 11, 2017 at 2:59 pm

അജിത്തിന്റെ സാഹസികത വീണ്ടും; ഡ്യൂപ്പില്ലാതെ ചാടിയത് 29 നില കെട്ടിടത്തില്‍ നിന്ന്

thala-ajith-jump-from-29th-floor-stunt-scene-in-thala-57-film-tamil

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള തല അജിത്തിന്റെ പ്രിയം നേരത്തെ തന്നെ കോളിവുഡില്‍ പ്രശസ്തമാണ്. ഡ്യൂപ്പില്ലാതെ ഇത്തരം ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ അജിത്ത് യാതൊരു മടിയും കാണിക്കാറില്ല.

വേതാളത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം ‘തല 57’ ന് വേണ്ടി അജിത് 29 നില കെട്ടിടത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടിയതാണ് ഇതില്‍ പുതിയത്.

ചിത്രത്തിന്റെ ബള്‍ഗേറിയയിലെ ഷൂട്ടിങ്ങിനിടെയായിരുന്നു അജിതിന്റെ സാഹസിക പ്രകടനം. നേരത്തെ ഇതേ ചിത്രത്തിനായി അജിത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍ ജൊറിയന്‍ പൊനോമരെഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തല 57. അജിത്തിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണിത്.

അജിത് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്റെ വേഷത്തില്‍  എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് വില്ലന്‍. കൂടാതെ കാജല്‍ അഗര്‍വാള്‍ ആദ്യമായി അജിത്തിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററിലെത്തുമെന്നാണ് സൂചന.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News