ഇത് 1500 കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്നാടിന്റെ സുവര്‍ണ്ണ ക്ഷേത്രം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:40 pm

Menu

Published on December 7, 2017 at 12:43 pm

ഇത് 1500 കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്നാടിന്റെ സുവര്‍ണ്ണ ക്ഷേത്രം

the-golden-temple-of-tamilnadu

ഇന്ത്യയിലെ ക്ഷേത്രങ്ങളെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് ഏറെ പ്രത്യേകതയുള്ളതായിരിക്കും. ഇത്തരത്തിലുള്ള ഒന്നാണ് സുവര്‍ണ ക്ഷേത്രങ്ങള്‍.

സുവര്‍ണ ക്ഷേത്രമെന്ന് കേള്‍ക്കുമ്പോള്‍ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രമാകും മിക്കവരുടെയും മനസിലേക്ക് വരിക. എന്നാല്‍ സിഖ് മതക്കാരുടെ ആത്മീയ തലസ്ഥാനമായ പഞ്ചാബിലെ അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രം മാത്രമല്ല സ്വര്‍ണ്ണത്തില്‍ തീര്‍ത്തിരിക്കുന്നതെന്ന വസ്തുത അറിയാമോ?

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും ഇത്തരത്തില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു ക്ഷേത്രമുണ്ട്. അതും 1500 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം.

തമിഴ്നാട്ടിലെ വെല്ലൂരിന് സമീപം തിരുമലൈക്കൊടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശ്രീപുരം സുവര്‍ണ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമാണ് ഇത്.

തിരുമലൈക്കൊടി മലയടിവാരത്തിനു താഴെ നൂറേക്കറോളം വരുന്ന സ്ഥലത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി അഥവാ ശ്രീ ലക്ഷ്മി നാരായണിക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ശ്രീപുരം സ്പിരിച്വല്‍ പാര്‍ക്കിനകത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന ക്ഷേത്രമാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. കൂടാതെ ക്ഷേത്രച്ചുവരിലെ ശില്‍പ്പങ്ങളും ഗോപുരവും അര്‍ത്ഥമണ്ഡപവുമാണ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നത്.

ഏകദേശം 1500 കിലോയോളം സ്വര്‍ണ്ണം ഉപയോഗിച്ചാണ് ഇവിടുത്തെ പ്രധാനഭാഗങ്ങള്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. സ്വര്‍ണ്ണം പൂശിയ ചെമ്പ് തകിടുകളിലാണ് ഇവിടുത്തെ ശില്‍പ്പവേലകള്‍ ചെയ്തിരിക്കുന്നത്. വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇവിടെ ശില്‍പങ്ങളായി തീര്‍ത്തിരിക്കുന്നത്.

രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഉള്ളില്‍ കടക്കണമെങ്കില്‍ കര്‍ശനമായി ചില കാര്യങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. പാന്റ്സ്, മിഡി തുടങ്ങിയവ ഇവിടെ അനുവദനീയമല്ല. കൂടാതെ മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയൊന്നും അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല.

Loading...

More News