അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ : പിന്നീട് സംഭവിച്ചത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 13, 2018 at 2:42 pm

അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ : പിന്നീട് സംഭവിച്ചത്

the-grandmother-fell-in-to-the-well

ആലപ്പുഴ : കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ പതിഞ്ഞു . രണ്ട് ആണ്‍കുട്ടികള്‍ കിണറിനടുത്ത് കളിക്കുകയായിരുന്നു . ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു . കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അമ്മൂമ്മ അവരെ ശാസിച്ചിരുന്നു .
_

_
അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു അമ്മമ്മ കിണറ്റില്‍ വീണത് ശ്രദ്ധതയിൽപെട്ടത് . കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം . മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ് . അതേസമയം സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.

Loading...

More News