255 വര്‍ഷമായി ഈ ആല്‍മര മുത്തച്ഛന്‍ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 12:33 pm

Menu

Published on October 4, 2017 at 5:14 pm

255 വര്‍ഷമായി ഈ ആല്‍മര മുത്തച്ഛന്‍ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്

the-great-banyan-tree-of-india

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള പൗരന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മനുഷ്യനല്ലാത്ത പൗരന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ കൊല്‍ക്കത്ത വരെ ഒന്ന് വന്നാല്‍ മതി.

കാരണം ഇന്ത്യയിലെ വളരുന്ന അത്ഭുതങ്ങളിലൊന്നായ ഈ ആല്‍മരത്തിന് ഇപ്പോള്‍ 255 വയസാണ് പ്രായം. 255 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഈ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഹൗറ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക് ഗാര്‍ഡനിലാണ് ഈ ആല്‍മര മുത്തച്ഛന്‍ സ്ഥിതി ചെയ്യുന്നത്.

അഞ്ച് ഏക്കറിലധികം സ്ഥലത്തായാണ് ഇപ്പോള്‍ ഈ ആല്‍വൃക്ഷം പടര്‍ന്നു നില്‍ക്കുന്നത്. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1985 ലാണ് മൂന്ന് ഏക്കര്‍ സ്ഥലത്തായി പടര്‍ന്നു കിന്ന ആല്‍മരത്തിന് ചുറ്റുമായി വേലിയൊരുക്കിയത്. ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്റെ വളര്‍ച്ച പൂര്‍ണ്ണ ഗതിയിലാണ് നടക്കുന്നതെന്ന് പറയാം. കാരണം അതിനുശേഷം ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തേക്കു കൂടി ഇത് വ്യാപിച്ച് മൊത്തത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്തായാണ് ഈ ആല്‍മരം വ്യാപിച്ചു നില്‍ക്കുന്നത്.

അതിവേഗം വളര്‍ന്ന് കൂടുതല്‍ സ്ഥലത്തേക്ക് പടരുന്നതിനാല്‍ വാക്കിങ് ട്രീ അഥവാ ചലിക്കുന്ന മരം എന്നൊരു പേരും ഇതിനുണ്ട്. മരത്തിന്റെ സംരക്ഷകരായ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഈ പേര് നല്‍കിയത്. ഇതിനൊപ്പം ഒരു ഗിന്നസ് റെക്കോര്‍ഡും ഈ ആല്‍മരത്തിന് സ്വന്തമായുണ്ട്. ഏറ്റവുമധികം സ്ഥലത്ത് പടര്‍ന്നു കിടക്കുന്ന മരമെന്ന റെക്കോര്‍ഡാണ് ഇതിനുള്ളത്.

4000 ഊന്ന് വേരുകളോടെ അഞ്ച് ഏക്കറോളം സ്ഥലത്തായി പടര്‍ന്നു കിടക്കുന്ന ഈ ആല്‍മരത്തിന് ഇത്രയും നാളായി ജീവന്‍ നല്‍കുന്നത് ഇതിന്റെ ഊന്നുവേരുകള്‍ ആണെന്ന് പറയാം. സൂര്യപ്രകാശത്തിന്റെ ലഭ്യത തേടി കിഴക്കോട്ടാണ് ഈ മരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഗാര്‍ഡന്റെ പടിഞ്ഞാറു ഭാഗം കെട്ടിടങ്ങളും റോഡുകളുമുള്ള തിരക്കേറിയ ഇടമാണ്. മരം അവിടേക്ക് പോകാതെ ശാന്തമായ കിഴക്കുഭാഗമാണ് വളരാന്‍ തിരഞ്ഞെടുത്തതെന്നാണ് ഇവിടുത്തെ വിദഗ്ദര്‍ പറയുന്നത്.

255 വര്‍ഷം പഴക്കമുള്ള ഈ ആല്‍മരത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ, എങ്ങനെ ഇവിടെ എത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരം ഇല്ലങ്കിലും 19-ാം നൂറ്റാണ്ട് മുതലുള്ള പല സഞ്ചാര കൃതികളിലും ഈ മരത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News