ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം; അല്‍മസ് കാവിയര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:34 am

Menu

Published on September 12, 2017 at 4:36 pm

ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം; അല്‍മസ് കാവിയര്‍

the-most-expensive-food-in-the-world

ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണവും വിലയേറിയതുമായ ഭക്ഷണമാണ് കാവിയര്‍. ഇറാനില്‍നിന്നുമുള്ള വളരെയേറെ അപൂര്‍വ്വമായ ഒരു ഭക്ഷണപദാര്‍ത്ഥം. കാവിയര്‍ എന്നാല്‍ ഒരു തരം മീന്‍മുട്ടയാണ്. കാവിയര്‍ എന്നതുതന്നെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളില്‍ മുഖ്യമാണ്. കൂട്ടത്തില്‍ അല്‍മസ് കാവിയര്‍ ഏറ്റവും മുന്തിയ ഉല്‍പ്പന്നവും.

പേര്‍ഷ്യന്‍ വാക്കായ ഖാഗ് ഏവര്‍ എന്ന പദത്തില്‍ നിന്നാണ് കാവിയര്‍ എന്ന വാക്കുണ്ടായത്. കാവിയര്‍ ആദ്യമായി കഴിച്ചതും പേര്‍ഷ്യന്‍സ് തന്നെയാണ്. റോമന്‍സ് ഈ കാവിയര്‍ ഔഷധമായി ഉപയോഗിച്ചിരുന്നു.

ഈ പ്രത്യേക ഇനം ലഭിക്കുന്ന സ്റ്റോര്‍ അന്വേഷിക്കുക എന്നതുതന്നെ ദുഷ്‌ക്കരമാണ്. ലണ്ടനിലെ പികാഡെല്ലിയില്‍ ഒരു സ്റ്റോറില്‍ മാത്രം ഇത് ലഭിക്കും. അവര്‍ ഓരോ കിലോ ആയാണ് ഇത് പായ്ക്ക് ചെയ്തു വില്‍ക്കുന്നത്.

24 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ടിന്നുകളിലാണ് ഇത് ലഭിക്കുന്നത്. 25,000 ഡോളര്‍ ആണ് ഇതിന്റെ വില. അതായത് 16 ലക്ഷം രൂപയോളം. നിങ്ങള്‍ക്ക് രുചി നോക്കാന്‍ ചെറിയ അളവു വേണമെങ്കില്‍ ചെറിയ ടിന്നും ലഭിക്കും ഇതിന്റെ വില 1,250 ഡോളറാണ്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News