ചെമ്മണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റും കുടുംബശ്രീയും ചേർന്ന് സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു.

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:23 am

Menu

Published on May 3, 2017 at 11:00 am

ചെമ്മണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റും കുടുംബശ്രീയും ചേർന്ന് സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു.

the-women-empowerment-initiative-was-initiated-by-the-chemmanur-life-vision-charitable-trust-and-kudumbashree

ചെമ്മണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റും കുടുംബശ്രീയും ചേർന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ തവനൂരിൽ നിർവഹിച്ചു. ചടങ്ങിൽ ഡോ.ബോബി ചെമ്മണ്ണൂർ ,ഹേമലത സി.(കുടുംബശ്രീ ഡിസ്ട്രിക്റ്റ് മിഷൻ കോ-ഓർഡിനേറ്റർ)കെ.ലക്ഷ്മി (പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), കെ.പി സുബ്രഹ്മണ്യൻ (പ്രസിഡണ്ട് തവനൂർ ഗ്രാമ പഞ്ചായത്ത്) തുടങ്ങിയവർ സംബന്ധിച്ചു.

കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി ചെമ്മണ്ണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിൻറെ സമഗ്ര പരിശീലനത്തിലൂടെ 40,000 സ്ത്രീകളെ മുതൽമുടക്കില്ലാതെ ചെമ്മണൂർ വിമൻ പാർട്ണേഴ്സ് (CWP) ആക്കിക്കൊണ്ട് തൊഴിലും ബിസിനസ്സും പഠിപ്പിക്കുകയും അതിലൂടെ സ്ത്രീകൾക്ക് വരുമാന മാർഗ്ഗവും ലാഭവിഹിതവും നേടി സ്വയം പര്യാപ്തത കൈവരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പിൽ വരുത്തുന്നത്. 3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ലക്ഷം വനിതാ പാർട്ണർമാരെ സൃഷ്ടിച്ചുകൊണ്ട് വിമൻ എംപവർമെൻറ് നടപ്പിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചതെന്ന് ഡോ.ബോബി ചെമ്മണൂർ അറിയിച്ചു.ജീവിത നൈപുണ്യ പരിശീലനം,സ്വർണ്ണാഭരണ മേഖലയിൽ സൂക്ഷ്മ സംരംഭകത്വ തൊഴിൽ വൈദഗ്ധ്യ പരിശീലനം, പരിസ്ഥിതി സൗഹൃദ സൂക്ഷ്മ -സംരംഭകത്വ പരിശീലനം എന്നിവയാണ് ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News