തേനി കാട്ടുതീ; മരണം 11 ആയി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:46 pm

Menu

Published on March 13, 2018 at 9:56 am

തേനി കാട്ടുതീ; മരണം 11 ആയി

theni-forrest-fire-11-killed

കുമളി: തേനിയിലുണ്ടായ കാട്ടുതീ അപകടത്തില്‍ മരണസംഖ്യ 11 ആയി. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊരങ്ങണി വനമേഖലയില്‍ ഞായറാഴ്ചയായിരുന്നു കാട്ടുതീ ഉണ്ടായത്. 11 പേര്‍ മരണപ്പെട്ടപ്പോള്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു. പലരുടെയും നില അതീവ ഗുരുതരമാണ്. അധികമാളുകള്‍ക്കും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.

അഖില (27), ഹേമലത (30), പുനിത (26), ശുഭ (28), അരുള്‍ പ്രഭാകരന്‍ (28), വിപിന്‍ (30), തമിഴ്‌ശെല്‍വന്‍ (26), ദിവ്യ (28), നിഷ (22), ദിവ്യ (24), വിവേക് (26) എന്നിവരാണ് മരിച്ചത്. അരുള്‍ ശെല്‍വം, ദിവ്യ എന്നിവരാണു തിങ്കളാഴ്ച വൈകിട്ടു മരിച്ചത്. സംഘത്തിലുണ്ടായ 39 പേരില്‍ മൂന്നുപേരെക്കുറിച്ച് വിവരമൊന്നുമില്ല.

ഈ ശനിയാഴ്ചയായിരുന്നു ചെന്നൈ, ഈറോഡ് സ്വദേശികളായ 39 പേരടങ്ങുന്ന സംഘം കേരളാ തമിഴ്‌നാട് അതിര്‍ത്തി മേഖലയായ കൊളുക്കുമലയിലേക്ക് ട്രക്കിങ്ങിനെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇവര്‍ മലയിറങ്ങുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായത്. തീ മലയുടെ ചുറ്റുപാട് നിന്നും പടര്‍ന്നു പിടിച്ചതിനാല്‍ താഴേക്ക് ഇറങ്ങാനുമായില്ല. തീ ശക്തിയായി പടര്‍ന്നതോടെ സംഘം ചിതറി ഓടുകയായിരുന്നു.

വഴിയറിയാത്തതിനാല്‍ പലരും പാറക്കെട്ടുകളില്‍ വീണ് പരിക്കേറ്റ് തീയില്‍പ്പെട്ട് വെന്തുമരിക്കുകയുമായിരുന്നു. കാണാതായ മൂന്നുപേര്‍ മലകയറുന്നതില്‍നിന്ന് പകുതിവഴിക്കുവച്ച് തിരിച്ചുപോയിരിക്കാമെന്നാണ് തമിഴ്‌നാട് പോലീസ് കരുതുന്നു. തെരച്ചിലിനായി വ്യോമസേനയുടെ അഞ്ച് ഹെലികോപ്ടറുകളെത്തി. നൂറോളംവരുന്ന ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമും, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Loading...

More News