നിങ്ങളുടെ പങ്കാളിക്ക് കാമുകനോ കാമുകിയോ ഉണ്ടോയെന്നറിയാൻ ഇതാ ചില മാർഗ്ഗങ്ങൾ....!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:26 pm

Menu

Published on February 16, 2017 at 4:42 pm

നിങ്ങളുടെ പങ്കാളിക്ക് കാമുകനോ കാമുകിയോ ഉണ്ടോയെന്നറിയാൻ ഇതാ ചില മാർഗ്ഗങ്ങൾ….!!!

these-are-the-means-to-detect-deception-is-learned-behavior-glance

പങ്കാളിക്ക് വേറൊരു കാമുകനോ കാമുകിയോ ഉണ്ടെന്നറിഞ്ഞാൽ ഒരു ഭാര്യ/ ഭർത്താവും സഹിക്കുകയില്ല. ദാമ്പത്യത്തിന്റെ അടിത്തറ എന്നു പറയുന്നത് പരസ്പര വിശ്വാസവും മനസിലാക്കലുമൊക്കെയാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്ത് മനസിലാക്കി മുന്നോട്ടു പോവുകയാണെങ്കിൽ സ്വർഗം പോലെ മനോഹരമായിരിക്കും നിങ്ങളുടെ ദാമ്പത്യജീവിതം. ഇന്നത്തെ കാലത്ത് വാട്സ്ആപ്പ് ,ഫേസ്ബുക്ക് പോലെയുള്ള ആശയവിനിമയ സൗകര്യങ്ങളുള്ള കാലത്ത് ഭർത്താവിനോ ഭാര്യയ്‌ക്കോ മറ്റൊരാളുമായി ബന്ധം പുലർത്താൻ ഒട്ടും തന്നെ പ്രയാസമില്ല. ഇക്കാര്യം മനസ്സിലാക്കാൻ പങ്കാളിക്ക് പെട്ടെന്ന് സാധിക്കുകയുമില്ല. എന്നാൽ, പങ്കാളി തന്നെ ചതിക്കുകയാണോ എന്ന് തിരിച്ചറിയാൻ ചില മാർഗ്ഗങ്ങളുണ്ടെന്ന് ചില വിദഗ്ദർ അഭിപ്രായപ്പെടുന്നു.

1. ഒരു വിരുന്നിലോ മറ്റോ പങ്കെടുക്കുമ്പോൾ, ഭർത്താവോ ഭാര്യയോ അവരുടെ വസ്ത്രം ഇടയ്ക്കിടെ ശരിയാക്കാനും മറ്റും ശ്രമിക്കുന്നുണ്ടെങ്കിൽ, അവർക്ക് വളരെ ഇഷ്ടമുള്ളൊരാൾ അക്കൂട്ടത്തിലുണ്ടെന്ന് മനസ്സിലാക്കാം.
2. വിരുന്നിലും മറ്റും പങ്കെടുക്കുമ്പോൾ നിങ്ങളുടെ പങ്കാളി ഒരേ ദിശയിലേക്ക് തിരിഞ്ഞുനിൽക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഉറപ്പായും അയാൾക്കിഷ്ടപ്പെട്ട ആൾ ആ ഭാഗത്തുണ്ടാകും.

wrong-ps

3.പ്രണയപാരവശ്യത്തിനടിമപ്പെട്ടാൽ, കൈയിലിരിക്കുന്ന വസ്തുക്കൾ, അത് ചിലപ്പോൾ ഗ്ലാസ്സോ ബിയർ കുപ്പിയോ എന്തുമാകട്ടെ ,അത് തിരുമ്മിക്കൊണ്ടിരിക്കുന്നത് ഒരു കാമുകൻറെ ലക്ഷണമാണ്.
4. വിരുന്നുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഇഷ്ടപ്പെട്ടയാൾക്ക് നേരെയായിരിക്കും പങ്കാളിയുടെ കാൽപാദവും കൈയുമൊക്കെ കൂടുതലായും ചൂണ്ടുക. ഇയാൾക്ക് നേരെ നോക്കിയിരിക്കുമ്പോൾ കൂടെക്കൂടെ സ്വന്തം മുഖത്ത് പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഒരു കാമുകൻറെ ലക്ഷണമാണ്.

young-ps

5. ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഇടയ്ക്കിടെ സോക്‌സ് വലിച്ച് കയറ്റുക, സാരി നേരെ പിടിച്ചിടുക എന്നിങ്ങനെ ചെയ്‌താൽ ഇതിനർത്ഥം അവിടെയുള്ള ആരുടെയോ മുന്നിൽ എപ്പോഴും ഭംഗിയായിരിക്കുവാനുള്ള ശ്രമമാണ്.
6.അടുത്തുനിന്ന് സംസാരിക്കുമ്പോൾ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നതാണ് മറ്റൊരു തെളിവ്. കണ്ണുകൾ കൂടെക്കൂടെ അടച്ചുതുറക്കുന്നതും പ്രണയത്തിന്റെ മറ്റൊരു ലക്ഷണമാണ്.
7. ഒരാൾക്ക്‌ ഒരു പെണ്ണിനെ/ ചെറുക്കനെ ഒറ്റനോട്ടത്തിൽ എന്തോ പ്രത്യേകതയുള്ളതായി തോന്നിയെന്ന് കരുതുക. ഉറപ്പായും അയാൾ തുടരെ മൂന്നുവട്ടം ആ വശത്തേക്ക് തന്നെ നോക്കും.

Loading...

More News