രാത്രിയില്‍ നല്ല ഉറക്കം കിട്ടുന്നില്ലേ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:11 am

Menu

Published on November 7, 2017 at 4:45 pm

രാത്രിയില്‍ നല്ല ഉറക്കം കിട്ടുന്നില്ലേ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

these-foods-will-help-you-sleep-better

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍, ഉറക്കമില്ലായ്മയാണ് മിക്കവരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്നം. ചില ആളുകള്‍ കട്ടിലില്‍ കിടന്നാല്‍ ഉടന്‍ ഉറങ്ങുമെങ്കില്‍ ചിലര്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകള്‍ ഉറക്കത്തിന് വേണ്ടി കാത്തിരിക്കും.

ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും ഭക്ഷണക്രമത്തിലെ വ്യതിയാനവുമാണ് ഇതിന് കാരണം. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാര രീതിയുടെ ഭാഗമാക്കിയാല്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കും. ചിലത് ഉറക്ക കെടുത്തുകയും ചിലത് ഗാഢനിദ്ര ഒരുക്കുകയും ചെയ്യും. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

 

1. വാഴപ്പഴം

ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാകുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ഇതും ഉറക്കത്തെ സഹായിക്കുന്നു. രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. പഴത്തിലുള്ള മഗ്‌നീഷ്യം മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

2. പാല്‍

രാത്രിയില്‍ ഉറക്കത്തിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും. പാലില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള കാത്സ്യമാണ് ഉറക്കത്തെ എളുപ്പമാക്കുന്നത്. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.

3. ബദാം

ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. നല്ലരീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇതുകൂടാതെ തലവേദനയ്ക്കും ബദാം ഒരു നല്ല പരിഹാരമാര്‍ഗമാണ്.

4. വാല്‍നട്ട്

സെറോടോണിന്‍, മെലറ്റോണിന്‍ എന്നി ഹോര്‍മോണുകളാണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്. അമിനോ ആസിഡ് ഈ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഒന്നോ രണ്ടോ വാല്‍നട്ട് രാത്രി കഴിക്കുന്ന നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.

5. തേന്‍

പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേനില്‍ ഉയര്‍ന്ന അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിരിക്കുന്നു. തേന്‍ കഴിക്കുന്നത്, ട്രിപ്റ്റോഫാന്‍ മസ്തിഷ്‌ക്കത്തിലേക്ക് എത്തുന്നത് സഹായിക്കുകയും ചെയ്യുന്നു. ട്രിപ്റ്റോഫാനാണ്, ഉറക്കത്തെ സഹായിക്കുന്ന സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നി ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം ഉറക്കത്തെ എളുപ്പമുള്ളതാക്കി മാറ്റും. രാത്രിയില്‍ തോന്‍ കഴിക്കുന്ന ഉറക്കം ഏളുപ്പമാക്കി തീര്‍ക്കും.

6. കിവി പഴം

ഉയര്‍ന്ന ആന്റി ഓക്‌സിഡന്റ് അളവുകളും ഉയര്‍ന്ന സെറോടോണിന്റെ അളവുമുള്ള ഒരു പഴമാണ് കിവി. നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്ന അതേ ആന്റി ഓക്‌സിഡന്റിന്റെ കഴിവും ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

7. മുട്ട

അമിനോ ആസിഡുകള്‍ അടങ്ങിയ മുട്ട ഓറെകിസിന്‍ പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളെ ഉത്തേജിപിക്കും. ഒപ്പം മുട്ടയിലെ വിറ്റാമിന്‍ ഡി നന്നായി ഉറങ്ങാന്‍ സഹായിക്കും. മസ്തിഷ്‌ക്കത്തിലെ ഉറക്കത്തെ സ്വാധീനിക്കുന്ന ന്യൂറോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി നല്ല ഉറക്കം നല്‍കുന്നതോടൊപ്പം പകല്‍ ഉറക്കക്ഷീണം ഉണ്ടാകാതിരിക്കാനും സഹായിക്കും.

8. ചീര

ഇതില്‍ ഫോളേറ്റ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, സി എന്നിവയുണ്ട്. ഇവയെല്ലാം സെറോടോണിന്‍, പിന്നീട് ‘മെലറ്റോണിന്‍’ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള പ്രധാന സഹഘടകങ്ങളാണ്. ചീരയിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ശരീരത്തെ ശാന്തമാക്കാനും ദഹനപ്രക്രിയയ്ക്കും സഹായകമാകുന്നു.

ഇവ കൂടാതെ ശരീരത്തിന് ഉറങ്ങാന്‍ നേരമായി എന്ന സന്ദേശം നല്‍കാനായി ദിനചര്യയില്‍ മാറ്റം വരുത്തുകയും വേണം. കഴിയുന്നതും ഒരു നിശ്ചിത സമയം ഉറങ്ങാനായി തിരഞ്ഞെടുക്കുകയും അത് എന്നും തുടരുകയും ചെയ്യുക. ശാന്തമായ അന്തരീക്ഷം നല്ല ഉറക്കത്തിനു സഹായിക്കും.

Loading...

More News