ഇത്തരക്കാർ പുനർജന്മത്തെ ഭയക്കേണ്ട.....!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2020 6:58 am

Menu

Published on March 6, 2017 at 4:07 pm

ഇത്തരക്കാർ പുനർജന്മത്തെ ഭയക്കേണ്ട

these-people-never-have-to-take-re-birth

ഇന്നും ഉത്തരം കിട്ടാത്ത ഒന്നാണ് മരണശേഷം എന്ത്‌ സംഭവിക്കുന്നു എന്നത്. എല്ലാ മതഗ്രന്ഥങ്ങളിലും മരണത്തിലൂടെ ശരീരത്തില്‍ നിന്നു വേര്‍പെടുന്ന ആത്മാവ് മറ്റൊരു ശരീരത്തില്‍ എത്തപ്പെട്ട് ജനിക്കുന്ന ‘പുനര്‍ജന്മം’ എന്ന അവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണമെന്നത് നിത്യമായ സത്യമാണ്. മരണം ചില വ്യക്തികൾ ദിവസങ്ങൾക്കു മുൻപേ പ്രവചിക്കാറുണ്ട്. ജ്ഞാനികൾക്കു വളരെ മുൻപു തന്നെ മരണസമയം അറിയാൻ കഴിയും. മരണാനന്തരം സൽക്കർമങ്ങൾ ചെയ്തവർക്ക് സ്വർഗീയാനുഭവവും ദുഷ്കർമികൾക്കു നരകാനുഭവവും ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. സുകൃതം ക്ഷയിച്ചുകഴിയുമ്പോൾ ബാക്കിയുള്ള ഫലാനുഭവത്തിനായി യഥായോഗ്യം പുനർജനിക്കും.മരണാനന്തരം ആത്മാവ് കർ‌മഫലാനുഭവത്തിനായി സ്ഥൂലശരീരത്തിൽ പ്രവേശിക്കുന്നതിനാണു പുനർജന്മം എന്നു പറയുന്നത്. എന്നാൽ പുനർജന്മം എടുക്കാത്ത ചിലരുണ്ട്. ഇവർ മോക്ഷപ്രാപ്തിയിലൂടെ പുനര്‍ജന്മത്തില്‍ നിന്നും രക്ഷനേടിയവരാണ്.

soul

ഏകാദശിവ്രതം എടുക്കുന്നവര്‍ക്ക് പുനര്‍ജന്മം എടുക്കേണ്ടി വരില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആയിരം പുനര്‍ജന്മങ്ങള്‍ക്ക് സമാനമായാണ് ഏകാദശിവ്രതം കണക്കാക്കപ്പെടുന്നത്. സഹജീവികളോട് കരുണ കാട്ടുന്നവര്‍ക്കും പുനര്‍ജന്മത്തെ ഭയക്കേണ്ട ആവശ്യമില്ല. ഇത്തരക്കാരുടെ ആത്മാവിന് മോക്ഷം ലഭിക്കും. വിഷ്ണു ഭക്തര്‍ക്ക് മരണശേഷം പുനര്‍ജന്മം ഉണ്ടാകില്ല. വിഷ്ണുവില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പൂര്‍വ്വ ജന്മ സുകൃതം ഇത്തരക്കാരുടെ ആത്മാവിന് മോക്ഷം നല്‍കുന്നു. അതുകൊണ്ട് തന്നെ പുനര്‍ജന്മം എന്ന പാപഫലത്തില്‍ നിന്നും ഇവർക്ക് രക്ഷ നേടാൻ സാധിക്കുന്നു.

thulasi

മറ്റൊരു ആത്മാവിനോട് കടപ്പെട്ടിരിക്കുന്ന ആത്മാക്കള്‍ക്ക് പുനര്‍ജന്മം എന്ന അവസ്ഥയെ തീർച്ചയായും നേരിടേണ്ടി വരും. തുളസീപൂജ ചെയ്യുന്നവര്‍ക്കും ‘തുളസി’ച്ചെടിയെ പവിത്രമായി കാണുന്നവര്‍ക്കും വൈകുണ്ഠത്തില്‍ പ്രത്യേക സ്ഥാനാം ലഭിക്കുന്നതാണ്. ഇവർക്ക് പുനര്‍ജന്മത്തെ ഭയക്കേണ്ട ആവശ്യമില്ല. ദുര്‍മരണം സംഭവിക്കുന്നവരുടെ ആത്മാവ് മോക്ഷം കിട്ടാതെ അലയുമെന്നാണ് വിശ്വാസം. ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകാതെ മരണപ്പെടുന്നവരെ നിശ്ചയമായും പുനര്‍ജന്മം വേട്ടയാടും.

Loading...

More News