ലോകത്തിലെ ഏറ്റവും മണ്ടനായ കള്ളൻ ഒരുപക്ഷെ ഇതായിരിക്കും; വീഡിയോ കാണാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:50 am

Menu

Published on September 11, 2017 at 10:39 am

ലോകത്തിലെ ഏറ്റവും മണ്ടനായ കള്ളൻ ഒരുപക്ഷെ ഇതായിരിക്കും; വീഡിയോ കാണാം

thief-covers-face-with-toilet-paper-to-avoid-getting-identified

ലോകത്തിലെ ഏറ്റവും മണ്ടനായ കള്ളൻ ഏതെന്നു ചോദിച്ചാൽ ഒരുപക്ഷെ നമുക്ക് പറയാം ഇതാണ് ആ കള്ളൻ എന്ന്. അയാൾ ചെയ്ത കാര്യം വെച്ച് നോക്കുമ്പോൾ മണ്ടൻ എന്നല്ല മണ്ടന്മാരുടെ രാജാവ് എന്ന് തന്നെ വിളിക്കാം.

ചൈനയിലാണ് ഈ കള്ളന്റെ സംഭവം നടന്നത്. ഇവിടെ ഹുആയിബി സിറ്റിയിൽ ഒരു ആശുപത്രിയിൽ ഒരു കള്ളൻ കയറി. ആളും അനക്കവും ഒന്നുമില്ലാത്ത ഈ ആശുപത്രിയിൽ വല്ലതും അടിച്ചുമാറ്റാം എന്നുകരുതി കയറിയ കള്ളന്റെ രസകരമായ ദൃശ്യങ്ങൾ ആശുപത്രി സിസിടിവി കാമറ ഒപ്പിയെടുത്തത് ഓഗസ്റ് 28നു ആണ്.

കള്ളൻ ആദ്യം ഒരു മുറിയിൽ കയറിയപ്പോൾ ക്യാമറയിൽ കുടുങ്ങാതിരിക്കാൻ മുഖം മറച്ചിട്ടുണ്ട്. മുഖം മറച്ചതാകട്ടെ ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ചും. ആ രംഗത്തിൽ കള്ളനെ മനസ്സിലാകില്ല. എന്നാൽ മറ്റൊരു റൂമിൽ ഈ മഹാൻ കയറിയപ്പോൾ ചെയ്തതാണ് ഏറ്റവും രസകരമായ കാര്യം.

മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് വരുമ്പോൾ തന്നെ ഇയാളുടെ മുഖം വ്യക്തമാണ്. മുഖത്ത് ഒന്നും തന്നെ മറച്ചിട്ടില്ല. എന്നിട്ട് ഇയാൾ അടുത്തതായി ചെയ്തത് ക്യാമറയുടെ മുൻഭാഗം ഒരു പേപ്പർ ഉപയോഗിച്ച് മറയ്ക്കാനാണ്. മുഖം ക്യാമറയിൽ പതിഞ്ഞിട്ടും പിന്നെയും കാമറ മറച്ചിട്ടെന്ത് പ്രയോജനം. ആ ചിന്ത പോലുമില്ലാതെ ഈ മണ്ടത്തരം കാട്ടിക്കൂട്ടിയ ഇയാളെ പോലീസ് വൈകാതെ തന്നെ പിടിക്കുകയും ചെയ്തു.

Loading...

More News