മോഷണമുതല്‍ തിരികെവച്ച് കള്ളന്‍ മാതൃകയായി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2018 11:40 am

Menu

Published on January 11, 2018 at 10:50 am

മോഷണമുതല്‍ തിരികെവച്ച് കള്ളന്‍ മാതൃകയായി

thief-returned-stolen-item

ആലപ്പുഴ: മോഷണ മുതല്‍ മോഷ്ടിച്ച സ്ഥലത്തു തിരികെ വെച്ച് കള്ളന്‍ മാതൃകയായി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മുതുകുളം ചിങ്ങോലി ക്ഷീരോല്‍പാദന സംഘത്തില്‍ നിന്നും 50,000 രൂപയോളം വിലവരുന്ന വാര്‍പ്പ് മോഷണം പോയത്.

സംഘത്തിലെ വനിതാ യൂണിറ്റ് പാല്‍പേട നിര്‍മ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വാര്‍പ്പാണു ഗോഡൗണ്‍ കുത്തിത്തുറന്നു കള്ളന്‍ മോഷ്ടിച്ചുകൊണ്ടുപോയത്.

തുടര്‍ന്നു സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരീലകുളങ്ങര പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് ഏവരെയും അമ്പരപ്പിച്ച് കള്ളന്‍ പ്രവൃത്തി.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംശയമുളള ചിലരെ ചോദ്യം ചെയ്തു വരുന്നതിനിടെയാണു കഴിഞ്ഞ ദിവസം രാത്രി മോഷണ വസ്തു സംഘം പ്രവര്‍ത്തിച്ചുവരുന്ന മതില്‍ക്കെട്ടിനുളളില്‍ കളളന്‍ തന്നെ തിരികെ കൊണ്ടു വച്ചു കടന്നു കളഞ്ഞത്.

മോഷണ വസ്തു തിരികെ കിട്ടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനുളള ശ്രമം നടക്കുകയാണെന്നു കരീലക്കുളങ്ങര എസ്.ഐ ഷൈജു ഇബ്രാഹിം പറഞ്ഞു.

Loading...

More News