ഗർഭിണികളോട് ചോദിക്കാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on November 29, 2017 at 2:51 pm

ഗർഭിണികളോട് ചോദിക്കാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ….!

things-never-to-say-to-a-pregnant-woman

ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ് അമ്മയാവുക എന്നത്. അതിനായി അവൾ സഹിക്കേണ്ടി വരുന്ന ത്യാഗങ്ങൾ നിരവധിയാണ്. ഒരു സ്ത്രീ ഗർഭിണിയാകുന്നത് മുതൽ ശാരീരികവും മാനസികവുമായി അവൾ ഒരു അമ്മ ആകുന്നു. അവളുടെ പിന്നീടുള്ള ജീവിതം മുഴുവൻ ആ കുഞ്ഞിന് വേണ്ടിയായിരിക്കും. ഏറെ സന്തോഷകരമായ ഈ അവസ്ഥയിലും അവൾ ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. ഒരുപാട് ത്യാഗങ്ങൾ ഒരു ഗർഭിണി അനുഭവിക്കേണ്ടതായി വരുന്നു. പല പുരുഷൻമാരുടെയും ധാരണ ഭാര്യ ഗർഭിണിയാകുന്നതോടെ തൻറെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ്. ഗർഭിണിയായ ഭാര്യയുടെ മാനസികാവസ്ഥ ഉൾക്കൊള്ളാൻ പോലും പല ഭർത്താക്കന്മാരും തയ്യാറാകുന്നില്ല. ഗർഭിണിയായ സ്ത്രീകളിൽ നിസ്സാര ചോദ്യങ്ങൾ പോലും വിഷമങ്ങളുണ്ടാക്കും. പല പുരുഷന്മാരും ഇവരുടെ അവസ്ഥ മനസ്സിലാക്കാതെ ഗർഭിണിയായ ഭാര്യയെ മാനസികമായി വിഷമിപ്പിക്കുന്നു. ഏതൊരു ഗർഭിണിയോടും ഈ അവസ്ഥയിൽ ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങളുണ്ട്. അത്തരം ചോദ്യങ്ങൾ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ
ഗർഭിണിയായ സ്ത്രീയോട് വിശപ്പിനെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ വലിയ പാതകമില്ല. തമാശയ്ക്ക് പോലും അവളുടെ വിശപ്പിനെ കളിയാക്കുന്നത് അവളുടെ മനസ്സ് വേദനിക്കാൻ കാരണമാകും. അവർ ആഹാരം കഴിക്കുന്നത് കുഞ്ഞിന് വേണ്ടി കോടിയാണെന്ന കാര്യം ഓർക്കുക. അഥവാ ഇനി കമൻറടിക്കാൻ തോന്നിയാലും അത് കടിച്ചമർത്തുക. അതുപോലെ കുറെ സമയമെടുത്ത് അവർ ആഹാരം കഴിക്കുമ്പോൾ നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ എന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക.

ഇന്നലെ ഉഗ്രൻ ഉറക്കമായിരുന്നു
ഗർഭിണികളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ് രാത്രിയിൽ ഉറക്കമില്ലായ്മ. പ്രസവിക്കും വരെ ഈ ഉറക്കക്കുറവ് തുടരും. ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുന്നതും വയറിൻറെ ഭാരവും അവളുടെ ഉറക്കം കെടുത്താൻ കാരണമാകും. അപ്പോൾ കഴിഞ്ഞ ദിവസം രാത്രി ഉഗ്രൻ ഉറക്കമായിരുന്നല്ലോ എന്ന് ചോദിച്ചാൽ അവൾക്ക് വിഷമവും ദേഷ്യവുമായിരിക്കും വരിക.

എനിക്കറിയാം നിൻറെ അവസ്ഥ
ഒരു ഗർഭിണിയുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് എത്രയൊക്കെ വായിച്ചറിഞ്ഞിട്ടും കാര്യമില്ല. അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ സാധിക്കൂ. അതിനാൽ ‘എനിക്കറിയാം നിൻറെ അവസ്ഥ എന്താണെന്ന് ‘ ഇങ്ങനെ അവരുടെ പറയാതിരിക്കുക. സ്ത്രീകൾ ഏറ്റവും കൂടുതൽ വെറുക്കുന്ന കാര്യമാണിത്. പകരം എനിക്കറിയാത്തത് കൊണ്ട് ചോദിക്കുകയാണ് ഞാൻ എന്തെങ്കിലും ചെയ്തു തരേണ്ടതുണ്ടോ ? എന്ന് അവളോടൊന്ന് ചോദിച്ച് നോക്കൂ. അത് അവൾക്ക് ഏറെ സന്തോഷം നൽകും.

നീ ഇനി എന്ന് മെലിഞ്ഞ് പഴയ രൂപത്തിലാകാനാ
ഗർഭിണിയായിരിക്കുന്ന സമയം സ്ത്രീക്ക് ശാരീരികമായി പല മാറ്റങ്ങളും സംഭവിക്കും. ഒമ്പതുമാസം കുഞ്ഞിനെ ആരോഗ്യത്തോടെ കൊണ്ടുനടക്കാൻ പ്രകൃതി നൽകുന്ന മാറ്റങ്ങളാണിത്. അതിനാൽ ഈ സമയത്ത് അവരുടെ രൂപത്തെക്കുറിച്ച് പറഞ്ഞ് വിഷമിപ്പിക്കരുത്. തൻറെ രൂപത്തിൽ വന്ന മാറ്റത്തിൽ വേദനിക്കുന്ന അവളെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ വിഷമിപ്പിക്കും.

അടങ്ങ് പെണ്ണെ അടങ്ങ്
പൊതുവെ ഗർഭിണികൾ ചെറിയ കാര്യങ്ങൾക്ക് പോലും തട്ടിക്കയറും. ഇതിന് കാരണം അവളുടെ ശാരീരികാവസ്ഥയിലുള്ള മാറ്റങ്ങൾ മൂലമാണ്. ഈ സമയം അവരോട് രൂക്ഷമായി പ്രതികരിക്കാതെ ഒരു നിമിഷം അവരുടെ വയറിലേക്ക് നോക്കുക. നിങ്ങളുടെ കുഞ്ഞിനെയാണ് അവൾ ഉദരത്തിൽ വഹിക്കുന്നത്. പിന്നെ നിങ്ങൾക്കവളെ വിഷമിപ്പിക്കാൻ തോന്നില്ല.

എപ്പോഴുമീ കരച്ചിൽ എന്തിനാണ്
ഗർഭിണിയായിരിക്കുമ്പോൾ പല ശാരീരിക മാറ്റങ്ങളും അവളുടെ ശരീരത്തിൽ സംഭവിക്കും. ഈ സമയം പല തരത്തിലുള്ള ഹോർമോൺ ചേഞ്ചുകൾ ഉണ്ടാവുന്നതിനാൽ നിസ്സാര കാര്യങ്ങളിൽപ്പോലും ഇവർ വിഷമിക്കുകയും പൊട്ടിക്കരയുകയും ചെയ്യാൻ സാധ്യത ഏറെയാണ്. അത് കാണുമ്പോൾ അവളോട് ദേഷ്യപ്പെടാതെ ഭാര്യയുടെ അവസ്ഥ മനസ്സിലാക്കി പരമാവധി അവളെ പിന്തുണയ്ക്കുക.

Loading...

More News