ഇനിയെങ്കിലും ചെരുപ്പ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:06 am

Menu

Published on February 14, 2018 at 4:14 pm

ഇനിയെങ്കിലും ചെരുപ്പ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

things-to-consider-while-buying-shoes

ചെരുപ്പ് വാങ്ങാനുള്ള താല്പര്യം പലപ്പോഴും അത് വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ കൂടെ ഉണ്ടാകുകയാണെങ്കില്‍ പല അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടാം. ഒപ്പം നമുക്ക് അനുയോജ്യമായ ചെരുപ്പ് വാങ്ങല്‍ ഏറ്റവും എളുപ്പമുള്ളതുമാകും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

1. ചെരുപ്പു വാങ്ങാന്‍ പ്രത്യേകിച്ചു സമയമൊന്നുമില്ലെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാല്‍ അങ്ങനെയല്ല; സന്ധ്യക്കു ചെരുപ്പു വാങ്ങിയാല്‍ അബദ്ധം പറ്റാതെ രക്ഷപ്പെടാം. കാരണം സന്ധ്യക്കാണ് കാലുകള്‍ കൂടുതല്‍ വികസിച്ചിരിക്കുക. പ്രത്യേകിച്ചും നാല്‍പതു കഴിഞ്ഞവര്‍ക്ക്. നീര്‍വീക്കമുണ്ടെങ്കില്‍ സന്ധ്യക്ക് ഏറിയിരിക്കും. ഈ സമയത്തു ചെരുപ്പു വാങ്ങുമ്പോള്‍ പിന്നീട് മുറുക്കം കൂടുതലായിപ്പോയി എന്ന കാരണത്താല്‍ ചെരുപ്പ് ഉപേക്ഷിക്കേണ്ടിവരില്ല.

2. ഒരു കാലില്‍ മാത്രം ഇട്ടുനോക്കിയാല്‍ പാകം ശരിയായിരിക്കില്ല. മിക്കപ്പോഴും നമ്മുടെ കാല്‍പാദങ്ങള്‍ക്ക് ഒരേ അളവായിരിക്കണമെന്നില്ല. അതുകൊണ്ട് രണ്ടു കാലുകളിലും ചെരുപ്പിട്ടുനോക്കിയിട്ടു വേണം കച്ചവടം ഉറപ്പിക്കാന്‍.

3. കുട്ടികള്‍ക്ക് ചെരുപ്പു വാങ്ങുമ്പോഴാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത്. ചെരുപ്പിന്റെ നിറവും ഫാഷനും കണ്ട് വാശിപിടിക്കുന്ന കുട്ടിയുടെ മുന്നില്‍ അച്ഛനമ്മമാര്‍ തോല്‍ക്കുന്നത് പതിവാണ്. വളര്‍ച്ചയുടെ പ്രായത്തില്‍ കുട്ടിക്ക് വാങ്ങിയ ചെരുപ്പ് പെട്ടെന്നുതന്നെ പാകമില്ലാതാവുന്നതുകൊണ്ട് ഇടയ്ക്കിടെ ചെരുപ്പുവാങ്ങിയേ തീരൂ. അധികം മുറുക്കമില്ലാത്ത, മാര്‍ദ്ദവമുള്ള, ഹീലുകുറഞ്ഞ ചെരുപ്പുകളാണ് കുട്ടികള്‍ക്ക് നല്ലത്. കുട്ടിച്ചെരുപ്പുകളുടെ കാര്യത്തില്‍ സാമ്പത്തികം മാത്രം നോക്കിയാല്‍ ഇരട്ടിച്ചെലവു വന്നേക്കാം. അടിതെറ്റി ഒന്നു വീണാല്‍, ഒരെല്ലു പൊട്ടിയാല്‍ പിന്നീടുള്ള പൊല്ലാപ്പുകള്‍ എത്രയെന്ന് ഊഹിക്കാമല്ലോ.

4. നടക്കാനിറങ്ങുന്നവര്‍ക്കായി ഇപ്പോള്‍ പ്രത്യേകം ഷൂകള്‍ വാങ്ങാന്‍ കിട്ടും. ജോഗിങ്ങിനും സ്‌പോര്‍ട്‌സിനുമൊക്കെയുള്ളതുപോലെ നടക്കാനിടുന്ന ഷൂകള്‍ വാങ്ങുമ്പോഴും ചിലതൊക്കെ ആലോചിക്കാനുണ്ട്. ഇത്തരം ഷൂകളുടെ മുന്‍ഭാഗം ഇറുകിയതാവരുത്. വിരലുകള്‍ക്കുശേഷം അല്പംകൂടി സ്ഥലം ഉണ്ടായിരിക്കണം. ലെയ്‌സുള്ള ഷൂവാണെങ്കില്‍ ആവശ്യാനുസരണം അയയ്ക്കാനും മുറുക്കാനുമാകും.

5. ഷൂസുകള്‍ ഇന്ന് പല മെറ്റീരിയലുകളിലും ലഭ്യമാണ്. വില കൂടിയ ലെതര്‍ഷൂവോ ക്യാന്‍വാസ് ഷൂവോ പ്‌ളാസ്‌റിക് ഷൂവോ ഏതുതന്നെയായിക്കൊള്ളട്ടെ, അവയുടെ പ്രതലം മാര്‍ദ്ദവമുള്ള സോളായിരിക്കണം. പ്‌ളാസ്‌റിക് ഷൂസുകളുടെ സോള്‍ കട്ടിയുള്ളതാണെങ്കില്‍ മാര്‍ദ്ദവമുള്ള സോളുകള്‍ പ്രത്യേകം വാങ്ങാന്‍ കിട്ടും. അതു വാങ്ങി ഷൂവിനുള്ളില്‍ വച്ചാല്‍ മാത്രം മതി. തുടര്‍ച്ചായായി നാലു മണിക്കൂറില്‍ കൂടുതല്‍ ഷൂ ധരിച്ചാല്‍ ഷൂവിനകം ആവികൊണ്ട് ദുര്‍ഗന്ധം വമിക്കും. ചൂടും വിയര്‍പ്പും ദുര്‍ഗന്ധവും പാദങ്ങളെ അസ്വസ്ഥമാക്കാതിരിക്കാന്‍ ഇടവേളകളില്‍ ഷൂകള്‍ അഴിച്ചുവയ്ക്കുന്നതാണ് നല്ലത്.

6. ചെരുപ്പുണ്ടാക്കാനായി ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളില്‍ പലതും അലര്‍ജിക്ക് കാരണമാകാറുണ്ട്. ചെരുപ്പു ധരിക്കുമ്പോള്‍ ചൊറിഞ്ഞു തടിക്കുകയോ മറ്റോ ചെയ്താല്‍ ആ മെറ്റീരിയല്‍ ഒഴിവാക്കിയാല്‍ മതി.

7. പുത്തന്‍ചെരുപ്പുകളുടെ ഒരു പ്രധാന പ്രശ്‌നമായിരുന്നു വിരലുകള്‍ക്കിടയില്‍ ഉരഞ്ഞുപൊട്ടല്‍. എന്നാല്‍ പുതിയ ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ആ പ്രശ്‌നം ഒട്ടൊക്കെ പരിഹരിക്കപ്പെട്ടു. ഉരയാനിടയുള്ള ഭാഗത്ത് അല്പം ടാല്‍ക്കം പൌഡര്‍ ഇട്ടശേഷം പുത്തന്‍ചെരുപ്പുകളണിയൂ. ഉരഞ്ഞുപൊട്ടുമെന്ന പേടി ഒഴിവാക്കാം.

8. ചെരുപ്പിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തലവേദന അനുഭവിക്കുന്നത് ഇന്ന് പ്രമേഹരോഗികളാണ്. ചെരുപ്പുകളിലൂടെ യഥാര്‍ത്ഥ പാദസംരക്ഷണംതന്നെയാണ് ഇവര്‍ക്കാവശ്യം. അതുകൊണ്ട് പാദങ്ങള്‍ പൂര്‍ണമായി മൂടുന്ന തരം ചെരുപ്പുകളാണ് പ്രമേഹക്കാര്‍ക്ക് അനുയോജ്യം. ഉരഞ്ഞുപൊട്ടുന്നതരം പ്‌ളാസ്‌റിക്-റബ്ബര്‍ ചെരുപ്പുകള്‍ നന്നല്ല.

Loading...

More News