59 വര്‍ഷമായി പണം വാങ്ങാതെ രോഗികളെ ചികില്‍സിക്കുന്ന 84 കാരനായ ഡോക്ടര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:14 am

Menu

Published on November 14, 2017 at 4:34 pm

59 വര്‍ഷമായി പണം വാങ്ങാതെ രോഗികളെ ചികില്‍സിക്കുന്ന 84 കാരനായ ഡോക്ടര്‍

this-84-year-old-doctor-has-been-treating-patients-for-free-since-1958

ചെന്നൈ: ഡോക്ടര്‍ രാമമൂര്‍ത്തി കഴിഞ്ഞ 59 വർഷമായി രോഗികളെ ചികില്സിക്കുന്നുണ്ട്. പക്ഷെ ആരോടും പണം വാങ്ങിയില്ല ഈ ചികിത്സ. തീർത്തും സൗജന്യമാണ്‌ ഇദ്ദേഹത്തിന്റെ ചികിത്സ. 84 കാരനായ അദ്ദേഹം 1958 ല്‍ തുടങ്ങിയ ശീലം നീണ്ട 59 വര്‍ഷമായി തുടരുകയാണ്. ചികില്സിക്കുന്നതോടൊപ്പം രോഗികൾക്ക് അത്യാവശ്യമായി വേണ്ട മരുന്നുകളും സൗജന്യമായി നൽകുന്നുണ്ട്.

തമിഴ് നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള മയിലടത്തുരൈ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഈ സൗജന്യ സേവനം ലഭ്യമാക്കുക. അധികം വിദ്യാഭ്യാസ പശ്ചാത്തലമുള്ള ഒരു കുടുംബമല്ലാഞ്ഞിട്ടു കൂടെ തന്റെ കഠിനാദ്വാനത്തിലൂടെയാണ് രാമമൂര്‍ത്തി ഡോക്ടറാകുന്നത്. മദ്രാസ് മെഡിക്കല്‍ കോളജില്‍ 1958 ല്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം മയിലടത്തുരൈ മെഡിക്കല്‍ കോളജിലാണ് തന്റെ സേവനം തുടങ്ങുന്നത്.

രാവിലെ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഉച്ചക്ക് ശേഷം ഗ്രാമത്തിലേക്കിറങ്ങി പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ അന്ന് തന്നെ തുടങ്ങി.പിന്നീട് കാലങ്ങൾ ഇത്രയധികം കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം സൗജന്യമായാണ് രോഗികളെ പരിശോധിക്കുന്നത്. ഒരു ഡോക്ടർ ആയിട്ട് കൂടെ ആദ്ദേഹത്തിന്റെ ഇപ്പോഴുള്ള മാസ ശമ്പളം വെറും 20000 രൂപ മാത്രമാണ് എന്നതിൽ നിന്നും തന്നെ മനസ്സിലാക്കാം എന്തുമാത്രം ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്നത്. ഈ കാരുണ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് നൽകാം ഒരു കയ്യടി.

 

Loading...

More News