Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈനയിലെ ചില്ലുപാലം ഏറെ പ്രശസ്തമാണല്ലോ. ചില്ലു കൊണ്ട് പാകിയ പാലത്തിലൂടെ സാഹസികതയുടെ അങ്ങേ തലം തേടി ഇവിടെ എത്തുന്നവർ നിരവധിയാണ്. സാഹസികതയും ഭയവും ഉദ്വോഗവും നിറഞ്ഞ ഈ നടക്കൽ ഏതൊരാൾക്കും ഒരിക്കലും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവവും കൂടിയാണ്. എന്നാൽ ഇപ്പോഴിതാ, സാഹസികതയ്ക്ക് പുതിയ മാനങ്ങൾ നല്കുകയായാണ് ഇവിടത്തെ അധികൃതർ. അതും ചില്ലുപാലത്തിലൂടെ നടക്കുമ്പോൾ ചില്ലുകൾ പൊട്ടിവീഴുന്ന പോലത്തെ ‘സ്പെഷ്യൽ എഫക്ട്സ്’ നൽകിക്കൊണ്ട്.
ഈ അടുത്ത ദിവസം ഇവിടെ പാലത്തിൽ കയറിയ ആളുകൾ പെട്ടെന്ന് ആകെ ഭയന്ന് നിലവിളിക്കാൻ തുടങ്ങി. തങ്ങൾക്ക് താഴെയുള്ള ചില്ലുകൾ ഓരോ ചവിട്ടിലും പൊട്ടുന്നു.. പൊടിയുന്നു.. പൊട്ടി വീഴാൻ പോകുന്നു. ആകെ പേടിച്ചു വിറച്ച സഞ്ചാരികൾ പിന്നീടാണ് കാര്യം മനസ്സിലാക്കിയത്. നിലവിലുള്ള പേടിപ്പെടുത്തുന്ന സാഹസികത നിറഞ്ഞ കാര്യങ്ങൾ പോരാഞ്ഞിട്ട് ഇനിയും കൂടുതലായി ഉൾക്കൊള്ളിച്ചിരിക്കുകയാണ് ഈ പാലത്തിൽ. അതും പാലത്തിന്റെ ചില്ലുകൾ പൊട്ടുന്ന പോലെ തോന്നിപിക്കുന്ന കൃത്വിമ സംവിധാനം ഒരുക്കിക്കൊണ്ട്.