2017 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒളിച്ചിരുന്ന് കണ്ടത് എന്തായിരിക്കും? പോണ്‍ഹബ് കണക്കുകള്‍ പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2018 3:25 am

Menu

Published on January 11, 2018 at 7:54 pm

2017 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒളിച്ചിരുന്ന് കണ്ടത് എന്തായിരിക്കും? പോണ്‍ഹബ് കണക്കുകള്‍ പുറത്ത്

this-is-how-indians-searched-for-porn-in-2017

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഇന്ത്യക്കാരുടെ രഹസ്യ സെര്‍ച്ചുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പോണ്‍ഹബ് വെബ്‌സൈറ്റ്.

ഇന്ത്യക്കാര്‍ എന്താണ് ഇന്റര്‍നെറ്റില്‍ കൂടുതലായി തിരഞ്ഞത്? ഇഷ്ടപ്പെട്ട പോണ്‍ നായിക, നായകന്‍ ആര്? ഇതിനെല്ലാം വ്യക്തമായ ഉത്തരം നല്‍കുന്ന റിപ്പോര്‍ട്ടാണ് പോണ്‍ഹബ് വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

പോണ്‍ഹബിന്റെ വരുമാന കുതിപ്പില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. പോണ്‍ഹബില്‍ അശ്ലീല വീഡിയോകള്‍ കണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു മാത്രം പോണ്‍ഹബ് സന്ദര്‍ശിച്ചത് 28.5 ബില്ല്യണ്‍ ആളുകളാണ്. ഓരോ ദിവസവും ഇന്ത്യയില്‍ നിന്ന് 8.1 കോടി പേര്‍ അശ്ലീല വിഡിയോ കാണാന്‍ പോണ്‍ഹബില്‍ എത്തുന്നുവെന്നാണ് കണക്ക്. മറ്റു പോണ്‍ വെബ്‌സൈറ്റുകളിലെ സന്ദര്‍ശന കണക്കുകള്‍ വരാനിരിക്കുകയാണ്.

അതേസമയം, പോണ്‍ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം ഇപ്പോഴും സണ്ണിലിയോണ്‍ തന്നെയാണ്. വര്‍ഷങ്ങളായി അവര്‍ തന്നെയാണ് ഒന്നാമത്.

ബോളിവുഡ് സിനിമകളില്‍ സജീവമായിട്ടും സണ്ണിയുടെ പോണ്‍ കാണുന്നവര്‍ കുറഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സെര്‍ച്ചില്‍ മിയ ഖലീഫയാണ് രണ്ടാം സ്ഥാനത്ത്. പോണ്‍ നിര്‍മ്മാണ വിപണിയില്‍ നിന്ന് വിരമിച്ചെങ്കിലും മിയയുടെ വീഡിയോകള്‍ പോണ്‍ഹബില്‍ ഹിറ്റാണ്. മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം കത്രീന കൈഫാണ്.

അതേസമയം, 18നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിഭാഗം സന്ദര്‍ശകരും. രാജ്യാന്തര ശരാശരി വയസ്സ് 35 ആണ്. ഇന്ത്യയില്‍ നിന്നുള്ള 87 ശതമാനം പേരും സ്മാര്‍ട്ട്‌ഫോണില്‍ നിന്നാണ് പോണ്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തിന്റെ കുതിപ്പാണ് ഇത് കാണിക്കുന്നത്.

പോണ്‍ഹബ് കാണുന്നവരുടെ രാജ്യാന്തര ശരാശരി സമയം 9 മിനിറ്റ് 59 സെക്കന്റാണ്. എന്നാല്‍ ഇന്ത്യക്കാരുടെ ശരാശരി സമയം എട്ട് മിനിറ്റ് 20 സെക്കന്റാണ്. ഫിലിപ്പീന്‍സാണ് സമയത്തില്‍ മുന്നില്‍ (13 മിനിറ്റ് 28 സെക്കന്റ്). ഇന്ത്യയില്‍ നിന്ന് പോണ്‍ കാണുന്നവരില്‍ 30 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ കുതിപ്പാണ് ഇത് കാണിക്കുന്നത്. 2017 ല്‍ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളുടെ പോണ്‍ കാണല്‍ 129 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
കാണല്‍ 129 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

Loading...

More News