കിടിലന്‍ മേക്ക് ഓവര്‍; ഇന്‍സ്റ്റാഗ്രാനില്‍ തരംഗമായി ഈ മഴവില്ല് ഗ്രാമം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 4:31 pm

Menu

Published on May 18, 2017 at 1:33 pm

കിടിലന്‍ മേക്ക് ഓവര്‍; ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി ഈ മഴവില്ല് ഗ്രാമം

this-village-is-now-instagram-famous-after-its-rainbow-makeover

എടുത്തു പറയത്തക്ക കാര്യങ്ങളൊന്നും പറയാനില്ലാത്തതിനാല്‍ ഇന്തോനേഷ്യയിലെ കമ്പാംഗ് പെളംഗി എന്ന ഗ്രാമം ആര്‍ക്കും അത്ര പരിചിതമൊന്നും അല്ലായിരുന്നു. എന്നാല്‍ ഈ സ്ഥിതിയൊന്ന് മാറ്റാനുറച്ച് ഗ്രാമവാസികള്‍ നടത്തിയ ഒരു മേക്ക് ഓവര്‍ ഗ്രാമത്തെ ആകെ മാറ്റിക്കളഞ്ഞു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരമാണ് പെളംഗി എന്ന ഈ ഗ്രാമം. കഴിഞ്ഞ മാസമായിരുന്നു ഈ കിടിലന്‍ മേക്ക് ഓവര്‍. ഇപ്പോള്‍ ഇവിടം കണ്ടാല്‍ മഴവില്ല് ഭൂമിയില്‍ പതിച്ച പോലെ തോന്നും. അതുകൊണ്ട് തന്നെ മഴവില്‍ ഗ്രാമം എന്നാണ് ഇതിന് പേര് കൊടുത്തിരിക്കുന്നത്.

കടും ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളുപയോഗിച്ച് ഒരു വര്‍ണ്ണക്കാഴ്ച തന്നെ ഒരുക്കിയിരിക്കുകയാണ് ഇവിടെ. കെട്ടിടങ്ങള്‍ക്കും അവയുടെ മേല്‍ക്കൂരകള്‍ക്കും ചെറിയ പാലങ്ങള്‍ക്കുമെല്ലാം ഇതേ തരത്തില്‍ നിറങ്ങള്‍ വാരിയെറിഞ്ഞിരിക്കുകയാണ്.

മേക്കോവര്‍ നടത്താനായി 300,000,000 ഇന്തോനേഷ്യന്‍ രുപിയ ആണ് (14 ലക്ഷം രൂപ) ആണ് നഗര കൗണ്‍സില്‍ ചെലവിട്ടത്. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതായി ടൂറിസം അധികൃതര്‍ പറയുന്നു.

54കാരനും സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സ്ലാമെറ്റ് വിഡോഡോയാണ് മേക്കോവര്‍ എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമത്തിലെ 231 വീടുകളിലും മിനിമം മൂന്നു നിറങ്ങളെങ്കിലും പെയിന്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇത് നടപ്പിലായതോടെ ഇന്തോനേഷ്യയിലെ കളര്‍ഫുള്‍ വില്ലേജായി മാറി പെളംഗി.

 

Loading...

More News