ഇൻസ്റ്റാഗ്രാം കാരണം കടബാധ്യത കയറിയ ഒരു യുവതി....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:46 pm

Menu

Published on March 8, 2018 at 12:27 pm

ഇൻസ്റ്റാഗ്രാം കാരണം കടബാധ്യത കയറിയ ഒരു യുവതി….!

this-woman-went-10000-into-debt-trying-to-get-instagram

സോഷ്യൽമീഡിയ വഴി താരങ്ങളായവരെ നാം ഒരുപാട് കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സ് മാര്‍ക്കറ്റിംഗിലൂടെ നല്ലൊരു തുക സമ്പാദിക്കുന്ന താരങ്ങളും ഉണ്ട്. എന്നാൽ ഇത് കാരണം കുത്തുപാളയെടുത്തവരും കുറവൊന്നുമല്ല ഉള്ളത്. സോഷ്യല്‍ മീഡിയാ പോസ്റ്റുകൾക്ക് മാത്രമായി പണം ചിലവാക്കുന്നവർ നിരവധിയാണ്. അതിന് വലിയൊരു ഉദാഹരണമാണ് ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോ. ഇൻസ്റ്റഗ്രാമിലൂടെ താരമാകാൻ പല വഴികളും ഈ ഇരുപത്തിയാറുകാരി നടത്തി. ഇതുമൂലം വലിയൊരു കടബാധ്യതയാണ് യുവതിക്ക് ഉണ്ടായത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ഫോളോവര്‍മാരുള്ള കാല്‍വെറോ തന്റെ വേഷവൈവിധ്യവും രൂപവുമെല്ലാം നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പകർത്താൻ വേണ്ടി കാല്‍വെറോ സ്ഥിരമായി പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.അതുപോലെ നഗരത്തിലെ മനോഹരമായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുകയും ചെയ്തു. എന്നാൽ അവര്‍ വലിയ കടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. അങ്ങനെ കാല്‍വെറോയ്ക്ക് താങ്ങാവുന്നതിലും കൂടുതൽ കടബാധ്യത വന്നുചേർന്നു.ഒടുവിൽ കടം തീർക്കാൻ മാതാപിതാക്കള്‍ക്കൊപ്പം മിയാമിയിലേക്ക് കാല്‍വിറോ പോയി. അവിടെ ഒരു ജോലി കണ്ടെത്തുകയും ചെയ്തു. എന്നാൽ 7000 യൂറോയിലധികം വരുന്ന കടബാധ്യത നേരിടാന്‍ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇതിനൊപ്പം ഇന്‍സ്റ്റാഗ്രാമിലെ ചെലവുകളും വര്‍ധിക്കാന്‍ ആരംഭിച്ചു. കാല്‍വെറോ നടത്തുന്ന ഓരോ ഷോപ്പിങ്ങിനും 200 ഡോളറിലധികം ചെലവ് വന്നിരുന്നു. മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം ഇവർ ചെലവാക്കി. യാത്രാചെലവുകളും കൂടിവന്നു. ടെക്‌സാസിലേക്ക് തിരികെ വ 2016 ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമിന് വേണ്ടി മാത്രമുള്ളതായിരുന്നു. അവസാനം സോഷ്യല്‍ മീഡിയയില്‍നിന്നും ഒരുപടി അകലം പാലിക്കാന്‍ കാല്‍വെറോ തീരുമാനമെടുത്തു.ഒപ്പം വരുമാനം കൃത്യമായി വകയിരുത്തുകയും ചെയ്തു. ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു കഴിഞ്ഞു.ഇന്ന് തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം കാല്‍വേറൊയ്ക്കുണ്ട്.

Loading...

More News