തൊണ്ടിമുതൽ സിനിമ യഥാർത്ഥത്തിൽ നടന്നപ്പോൾ സംഭവിച്ചത്; സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 1:58 am

Menu

Published on February 8, 2018 at 11:25 am

തൊണ്ടിമുതൽ സിനിമ യഥാർത്ഥത്തിൽ നടന്നപ്പോൾ സംഭവിച്ചത്; സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ

thondimuthal-movie-real-life-incident-ernakulam-north-police-station

കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലേതു പോലെയുള്ള ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നടന്നത്. പ്രതി തൊണ്ടിമുതല്‍ അകത്താക്കിയതോടെ വയറില്‍ നിന്നും പുറത്തെത്തുന്നത് വരെ കാത്തിരിക്കേണ്ട ഗതികേടിലായി പോലീസുകാര്‍.

പഴവും വെള്ളവും അടക്കം പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും ഫലിക്കാതെ വന്നപ്പോള്‍ അവസാനം വയറിളക്കാനുള്ള മരുന്ന് തന്നെ ഇയാള്‍ക്ക് പൊലീസിന് കൊടുക്കേണ്ടി വന്നു. അവസാനം മരുന്ന് ഫലിച്ചു. തൊണ്ടിമുതല്‍ പുറത്തു വരികയും പ്രതി റിമാന്ഡിലാകുകയും ചെയ്തു. ഫഹദ് ഫാസില്‍ നായകനായെത്തി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തോണ്ടിമുതലും ദൃസാക്ഷിയും സിനിമ അതേപോലെ യഥാര്‍ത്ഥത്തില്‍ നടന്നതിന് സാക്ഷികളാകുകയായിരുന്നു ഈ പോലീസ് സ്റ്റേഷനും ഇവിടത്തെ പോലീസുകാരും.

അരപ്പവന്റെ മോതിരം വിഴുങ്ങിയ കോഴിക്കോട് ഫറോക്ക് സ്വദേശി മനോജ്കുമാറിന്റെ വയറ്റില്‍നിന്നാണ് പൊലീസ് തൊണ്ടിമുതല്‍ പുറത്തെടുത്തത്. ലിസി മെട്രൊ സ്റ്റേഷനു സമീപത്തെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ച മോതിരമാണ് പ്രതി വിഴുങ്ങിയത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ കുടങ്ങിയ പ്രതിയെ ലിസി മെട്രൊ സ്റ്റേഷനു സമീപത്തുനിന്നു തന്നെയാണ് പൊലീസ് പൊക്കിയത്. എന്നാല്‍ പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ കയ്യിലുണ്ടായിരുന്ന മോതിരം വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു എക്‌സ്‌റേ എടുത്തു. അതോടെ മോതിരം വയറിനുള്ളിലുണ്ടെന്നു കണ്ടെത്തുകയും പോലീസ് തൊണ്ടിമുതലിനായുള്ള കാത്തിരിപ്പ് തുടങ്ങുകയുമായിരുന്നു.

Loading...

More News