മൂന്നുവയസ്സുകാരന് കളിക്കാൻ ജീവനുള്ള പെരുമ്പാമ്പ് .....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:36 am

Menu

Published on November 2, 2017 at 11:18 am

മൂന്നുവയസ്സുകാരന് കളിക്കാൻ ജീവനുള്ള പെരുമ്പാമ്പ് …..!!

three-year-old-child-rides-a-20ft-long-python

വിയറ്റ്‌നാമിലെ തനാ ഹോവ പ്രവിശ്യയില്‍ താമസിക്കുന്ന മൂന്നു വയസ്സുകാരന് കളിക്കാൻ കളിപ്പാട്ടമോ സൈക്കിളോ ഒന്നും വേണ്ട. പകരം പെരുമ്പാമ്പിനെ മതി. അതും 20 അടിയോളം നീളമുള്ള പെരുമ്പാമ്പ്. പെരുമ്പാമ്പിൻറെ പുറത്ത് കയറിയിരുന്ന് സഞ്ചരിക്കുന്ന മൂന്നുവയസ്സുകാരൻ ട്രുവോങിൻറെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പെരുമ്പാമ്പിനൊപ്പം ട്രുവോങ് കളിക്കുന്ന സമയത്തെടുത്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.കഴിഞ്ഞ നാലു വര്‍ഷമായി ഈ പെരുമ്പാമ്പിനെ ട്രുവോങിൻറെ വീട്ടിൽ വളർത്താൻ തുടങ്ങിയിട്ട്. പെരുമ്പാമ്പ് അപകടകാരിയല്ലെന്നും ശാന്ത സ്വഭാവമുള്ളതാണെന്നും ബന്ധുക്കള്‍ പറയുന്നു. ഏകദേശം 80 കിലോയോളം ഭാരം ഇതിനുണ്ട്. കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ട്രുവോങിൻറെ വീടിന്റെ മുറ്റം നിറയെ വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് പാമ്പിനെ നീന്താനായി വീട്ടുകാർ തുറന്നുവിട്ടു. ഈ സമയം ട്രൂവോങ് പാമ്പിനൊപ്പം കളിക്കാൻ വെള്ളത്തിലിറങ്ങി. മുട്ടറ്റം വെള്ളത്തില്‍ ഇഴയുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്താണ് കുട്ടിയുടെ യാത്ര. ഈ സമയത്ത് ട്രുവോങ് പാമ്പിനൊപ്പം കളിക്കാനിറങ്ങിയതിൻറെ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Loading...

More News