ജിമ്മില്‍ പോകുന്നവര്‍ ഫിറ്റ്‌നസ് മാത്രം ശ്രദ്ധിച്ചാല്‍ പോര; ജിമ്മിലെ ശുചിത്വവും നോക്കണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:35 am

Menu

Published on November 14, 2017 at 5:36 pm

ജിമ്മില്‍ പോകുന്നവര്‍ ഫിറ്റ്‌നസ് മാത്രം ശ്രദ്ധിച്ചാല്‍ പോര; ജിമ്മിലെ ശുചിത്വവും നോക്കണം

tips-staying-hygienic-gyms-health-clubs

ഫിറ്റ്‌നസ് ഏറെ ശ്രദ്ധിക്കുന്നവരുടെ കേന്ദ്രമാണ് ജിംനേഷ്യങ്ങള്‍. ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധപുലര്‍ത്തുന്ന ആളുകള്‍ എന്നാല്‍ ജിമ്മില്‍ നിന്ന് ഉണ്ടാകാവുന്ന അണുബാധകളെ കുറിച്ച് ബോധവാന്മാരാണോ?

ഓര്‍ക്കുക നിങ്ങളുടെ ജിം, ബാക്ടീരിയകളുടെയും ഫംഗസുകളുടെയും കേന്ദ്രമാണ്.

 

1. എക്‌സര്‍സൈസ് മാറ്റ്

ഫ്രീഹാന്‍ഡ് വ്യായാമങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന മാറ്റുകള്‍ നിങ്ങള്‍ക്ക് മുന്‍പേ അത് ഉപയോഗിച്ചവരുടെ വിയര്‍പ്പ് വീണ് കുതിര്‍ന്നതായിരിക്കും. ഈ മാറ്റുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ജലദോഷം, പനി എന്നിവയും വളംകടി തുടങ്ങിയ ചര്‍മ്മരോഗങ്ങളും പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കും. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വന്തം മാറ്റ് ഉപയോഗിക്കുക. ഇത് ഓരോ ഉപയോഗത്തിനു ശേഷവും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

 

2. ജിം ബാഗ്

ഓരോതവണ വ്യായാമം കഴിയുമ്പോഴും വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രങ്ങളും ഷൂസും അഴിച്ച് ബാഗിലേക്ക് എറിയുന്നതിനെ കുറിച്ചായിരിക്കും നിങ്ങള്‍ ആദ്യം ചിന്തിക്കുക. എന്നാല്‍ അതു പാടില്ല. വ്യായാമം ചെയ്യുന്ന അവസരത്തില്‍ നിങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം വിയര്‍പ്പില്‍ കുതിര്‍ന്നതും ധാരാളം സൂക്ഷ്മാണുക്കള്‍ നിറഞ്ഞതുമായിരിക്കും. ഇത് നേരെ ബാഗിലേക്ക് ഇട്ടാല്‍ അതിനുള്ളിലെ നനഞ്ഞ അന്തരീക്ഷത്തില്‍ അണുക്കള്‍ പെരുകിയേക്കാം. ബാഗില്‍ ഇടുന്നതിനു മുമ്പ് വസ്ത്രങ്ങള്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിയുക. എല്ലാ തവണയും ജിമ്മില്‍ നിന്ന് തിരികെയെത്തിയ ശേഷം നിങ്ങളുടെ ബാഗ് അണുവിമുക്തമാക്കുക. ചൂടുവെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് ജിം ബാഗ് കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുക.

 

3. ജിമ്മിലെ ഉപകരണങ്ങള്‍

ജിമ്മില്‍ എത്തുന്ന മിക്കവരും ഭാരം എടുക്കുമ്പോഴും വ്യായാമം ചെയ്യുന്നതിനുള്ള മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ഗ്ലൗസുകളും മറ്റും ഉപയോഗിക്കാറില്ല. ഇത് അണുബാധകള്‍ പകരുന്നതിന് കാരണമാവുന്നു. വിയര്‍പ്പില്‍ നനഞ്ഞ ട്രെഡ്മില്ലുകളും മറ്റും ഉപയോഗശേഷം തുടയ്ക്കാറുണ്ട് എങ്കിലും അതുമൂലം അണുബാധയ്ക്കുള്ള സാധ്യത ഇല്ലാതാകുന്നില്ല. ഗ്ലൗസുകള്‍ ഉപയോഗിക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച ശേഷം കൈകള്‍ വൃത്തിയാക്കാതെ കണ്ണിലും വായയിലും സ്പര്‍ശിക്കരുത്.

 

ജിമ്മില്‍ വര്‍ക്ക് ഔട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം കഴിവതും വേഗം കുളിക്കുക. ജിമ്മില്‍ വച്ചാണ് കുളിക്കുന്നതെങ്കില്‍ ആന്റിമൈക്രോബിയല്‍ സോപ്പ് ഉപയോഗിക്കണം. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. കുളി കഴിഞ്ഞ് പാദങ്ങള്‍ ഉണക്കുകയും ഈര്‍പ്പരഹിതമാക്കുകയും വേണം.

ചര്‍മ്മത്തില്‍ മുറിവുകളോ പോറലുകളോ ഉണ്ടെങ്കില്‍ അവ ജിമ്മില്‍ പോകുന്ന സമയത്ത് ബാന്‍ഡേജ് ചെയ്യുക. ആഴ്ചതോറും ചര്‍മ്മം പരിശോധിക്കുക. ചര്‍മ്മത്തില്‍ എന്തെങ്കിലും മുറിവ് അല്ലെങ്കില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന അസ്വാഭാവികത കാണുകയാണെങ്കില്‍ ഡോക്ടറെ കാണുക.

Loading...

More News