ചർമ്മത്തിലുള്ള ചുവന്ന പാടുകള്‍ മാറ്റാൻ ഇതാ ഒരു ഒറ്റമൂലി‌‌ tips to fight redness on skin

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 6, 2020 6:44 pm

Menu

Published on June 1, 2019 at 9:00 am

ചർമ്മത്തിലുള്ള ചുവന്ന പാടുകള്‍ മാറ്റാൻ ഇതാ ഒരു ഒറ്റമൂലി‌‌

tips-to-fight-redness-on-skin

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ എല്ലാവരും നേരിടുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഈ ചൂടുകാലത്ത് പലരുടേയും ചർമ്മത്തില്‍ ചുവന്ന് തിണർത്ത പാടുകൾ ഉണ്ടാവുന്നു.

ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരിഹാരം കാണാന്‍ പറ്റിയില്ലേ? എന്നാൽ ഇനി നമുക്ക് ചില മാർഗ്ഗങ്ങളിലൂടെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സാധിക്കും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങൾ ചില്ലറയല്ല.‌ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികള്‍.

നമ്മള്‍ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ചര്‍മ്മത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ ആഘാതം കൂടുമ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുമ്പോഴും പലരിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മോയ്സ്ചുറൈസർ

ചർമ്മത്തിൽ നല്ലതു പോലെ മോയ്സ്ചുറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന ചുവന്ന് തിണര്‍ത്ത പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ നല്ല ആരോഗ്യമുള്ള ചർമ്മം ഉണ്ടാവുന്നതിനും സഹായിക്കുന്നു. കിടക്കാന്‍ പോവുന്നതിനു മുൻപും കുളിച്ച് കഴിഞ്ഞ ഉടനേയും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിലെ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ചർമ്മം ക്ലീൻ ചെയ്യണം

ചർമ്മം നല്ലതു പോലെ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരം അവസ്ഥകളിൽ ചർമ്മത്തിലെ ചുവപ്പ് നിറം ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നു. ചർമ്മത്തിലെ ഏത് പ്രതിസന്ധികളും ചർമ്മത്തിലെ വൃത്തിയില്ലായ്മയിൽ നിന്നാണ് ആരംഭിക്കുന്നത്. ഇതിലൂടെ ചർമ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിന് ആദ്യം ചർമ്മം നല്ലതു പോലെ വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചർമ്മത്തിലെ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് ആദ്യം ചെയ്യേണ്ടത് ചർമ്മം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

സൺസ്ക്രീൻ

സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു സൺസ്ക്രീൻ. സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ അൽപം കൂടുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിന് പുറത്ത് പോവുമ്പോൾ എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് ചർമ്മത്തിൽ ചുവന്ന് തിണർത്ത പാടുകൾ വര്‍ദ്ധിപ്പിക്കുന്നു.

ഡയറ്റ്

ഭക്ഷണ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. നല്ല പ്രോട്ടീനും മിനറൽസും കാൽസ്യവും എല്ലാം നിറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇതിലൂടെ ചർമ്മത്തിലെ എല്ലാം അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിലുപരി ചർമ്മത്തിലെ ചുവന്ന് തിണർത്ത പാടുകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നല്ല ആരോഗ്യമുള്ള ഡയറ്റ് ശീലമാക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സോപ്പ്

ഒരു കാരണവശാലും മുഖത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുക. ഇത് സൗന്ദര്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് ശ്രമിക്കുന്നവർ മാത്രമല്ല മുഖത്ത് ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവർ ചെറുപയർ പൊടി ഇട്ട് മുഖവും ശരീരവും ക്ലീൻ ചെയ്യാൻ ശ്രമിക്കാം. അതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും നമുക്ക് സാധിക്കുന്നു.

തേൻ

സൗന്ദര്യസംരക്ഷണത്തിന് തേൻ നമുക്ക് ഉപയോഗിക്കാവുന്നതാണ് . ചർമ്മത്തിലെ ചുവന്ന് തിണർത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് തേന്‍ മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. അൽപം തേൻ എടുത്ത് അത് നാരങ്ങ നീര് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെയധികം സഹായിക്കുന്നു. ചർമ്മത്തിലെ ചുവന്ന് തിണർത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേൻ.

കറ്റാർ വാഴ

കറ്റാർ വാഴ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് എടുത്ത് അത് ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിലെ ചുവന്ന് തിണർത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും കറ്റാര്‍ വാഴ മികച്ചത് തന്നെയാണ്.

Loading...

More News