നഖങ്ങള്‍ മനോഹരമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:35 pm

Menu

Published on September 26, 2017 at 5:05 pm

നഖങ്ങള്‍ മനോഹരമാക്കാന്‍ ഇതാ എളുപ്പവഴികള്‍

tips-to-grow-strong-healthy-nails

പുതിയ കാലത്തെ മാറിവരുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ നിരവധിയാണ്. ഇന്ന് പലരും മുഖം മിനുക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ നഖസംരക്ഷണത്തെ കാണുന്നുണ്ട്. നഖത്തിന്റെ സൗന്ദര്യം കൈകളുടെ ഭംഗി മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെയും വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ നഖസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ഇന്നത്തെ പെണ്‍കുട്ടികള്‍ തയ്യാറാവില്ല.

നഖം സൗന്ദര്യത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാവുന്നതു തന്നെ കൗമാരക്കാരിലാണ്. എന്നാല്‍ പലപ്പോഴും തിരക്കുള്ള ജീവിതത്തിനിടയിലും മറ്റു പല പ്രശ്നങ്ങള്‍ക്കിടയിലും നഖസംരക്ഷണത്തിന് കാര്യമായ പ്രാധാന്യം നല്‍കാന്‍ പലര്‍ക്കും കഴിയാറില്ല.

നഖസംരക്ഷണത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം. നഖസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് മാനിക്യൂര്‍. എന്നാല്‍ മാനിക്യൂര്‍ ചെയ്യുക എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല.

മാനിക്യൂര്‍ ചെയ്യുന്നതിലൂടെ കൈപ്പത്തിയിലെ ചര്‍മ്മം വൃത്തിയാവുകയും ചര്‍മ്മത്തിലേയും നഖത്തിനിടയിലേയും മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴ്ചയിലൊരിക്കല്‍ മാനിക്യൂര്‍ ചെയ്യുന്നത് നല്ലതാണ്. കൈപ്പത്തികള്‍ ഇടയ്ക്കിടെ അള്‍ട്രാവയലറ്റ് രശ്മികളുടെ കീഴില്‍ വെച്ച് മാനിക്യൂര്‍ ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഇതിനു മുന്‍പായി അല്‍പം സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാന്‍ മറക്കരുത്.

പലപ്പോഴും നഖസംരക്ഷണത്തിലെ വില്ലനാണ് കുഴിനഖം. അതുകൊണ്ടു തന്നെ കുഴിനഖത്തിന്റെ ഉപദ്രവം കഠിനമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതും അത്യാവശ്യമാണ്. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ചെയ്യുന്ന പല സൗന്ദര്യ സംരക്ഷണത്തിന്റേയും ഫലമായി അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ അണുബാധ ഉണ്ടാവാതെ നോക്കേണ്ട ചുമതലയും നഖസംരക്ഷണത്തില്‍ പ്രധാനമാണ്.

നഖം കടിക്കുന്നത് പലര്‍ക്കുമുള്ള ഒരു ദുശീലമാണ്. ഇങ്ങനെ കടിച്ചാല്‍ നഖങ്ങള്‍ പൊട്ടിയടര്‍ന്ന് പോകാനിടയാകും. നഖങ്ങളുടെ പുറത്ത് ഉരയ്ക്കുന്നതും തകരാറുണ്ടാക്കും. പല സ്ത്രീകളും മാനസികസംഘര്‍ഷമനുഭവപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക.

വീട്ടിലും മറ്റും തുടയ്ക്കുകയും, കഴുകുകയും ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ അടങ്ങിയ ലായനികള്‍ ഉപയോഗിക്കാറുണ്ട്. ഇവ നഖങ്ങളെ ദ്രവിപ്പിക്കാന്‍ ശക്തിയുള്ളവയാകും. അതിനാല്‍ തന്നെ അവ ഉപയോഗിക്കുമ്പോള്‍ കൈയ്യുറ ധരിക്കുക.

നഖത്തോട് ചേര്‍ന്നുള്ള ചര്‍മ്മം ദിവസേന മോയ്‌സ്ചറൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നഖങ്ങള്‍ ഭംഗിയോടെയും, ആരോഗ്യത്തോടെയുമിരിക്കാന്‍ സഹായിക്കും.

അള്‍ട്ര വയലറ്റ്, എല്‍.ഇ.ഡി എന്നിവയുടെ വെളിച്ചം കയ്യില്‍ പതിക്കുന്നത് ദോഷകരമാണ്. അതിനാല്‍ കയ്യിലും നഖങ്ങളിലും ഒരു സണ്‍സ്‌ക്രീന്‍ പുരട്ടിയതിന് ശേഷം സൂര്യപ്രകാശത്തിലേക്കും മറ്റുമിറങ്ങുക.

പലപ്പോഴും നമ്മള്‍ നഖത്തെ ഒരു ആയുധമായി ഉപയോഗിക്കാറുണ്ട്. പാത്രം തുറക്കുക, കവറുകള്‍ പൊളിക്കുക തുടങ്ങിയവയ്‌ക്കൊക്കെ നഖത്തെ ഉപയോഗപ്പെടുത്തുന്നത് സാധാരണമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ നഖം മടങ്ങാനും ഒടിയാനും കാരണമാകും. അതിനാല്‍ നഖം ഉപയോഗിച്ച് സമ്മര്‍ദ്ധമുള്ള ജോലികള്‍ ചെയ്യാതിരിക്കുക.

Loading...

More News