മിതമായ ഭക്ഷണം കഴിക്കുന്നവരിലും അമിതവണ്ണമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:44 am

Menu

Published on July 7, 2017 at 1:27 pm

മിതമായ ഭക്ഷണം കഴിക്കുന്നവരിലും അമിതവണ്ണമോ?

tips-to-recover-from-obesity

ഇന്നത്തെ തലമുറ മിക്കവാറും ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ്. അമിതവണ്ണമാണ് ഇതില്‍ പ്രധാനപ്പെട്ട ഒരുകാര്യം. പലരുടെയും ഉറക്കം കെടുത്തുന്ന കാര്യങ്ങളില്‍ ഒന്നാണ് ഈ അമിതവണ്ണം.

ഭക്ഷണ പ്രിയര്‍ അമിതവണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മിതമായ ഭക്ഷണം കഴിക്കുന്നവരിലും വണ്ണകൂടുതല്‍ കണ്ടുവരുന്നതോ? കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ അളവു കുറച്ചു കഴിച്ചാലും ആ ഭക്ഷണം ഊര്‍ജ്ജമായി മാറിയില്ലെങ്കില്‍ കൊഴുപ്പായി പരിണമിച്ച്് അമിതവണ്ണത്തിന്് കാരണമാകും. അതായത് അമിതവണ്ണം എന്നത് തീറ്റപ്രിയര്‍ക്ക് മാത്രമല്ല വരികയെന്ന് സാരം.

അമിതവണ്ണം നിയന്ത്രിക്കാനായി പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഭക്ഷണ നിയന്ത്രണം തന്നെയാണ് വണ്ണം കുറയ്ക്കുവാനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്ന്. നാവിലെ രുചിയെ പിടിച്ചു കെട്ടുക എന്ന് സാരം.

നമ്മള്‍ മൂന്നും നാലും നേരമൊക്കെ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ്്. ശരീരം ആവശ്യപ്പെടാത്ത അവസരങ്ങളിലും മനസ്സ് ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അതിനു നിയന്ത്രണം വേണം. അമിതവണ്ണക്കാര്‍ ഭക്ഷണം രണ്ടു നേരമായി ചുരുക്കുന്നതാകും നല്ലത്.

സ്ഥിരമായി കഴിക്കുന്ന ഭക്ഷണം നേര്‍പകുതിയായി കുറയ്ക്കുക. ബാക്കി പകുതി പഴവര്‍ഗങ്ങളും പകുതി വേവിച്ചതോ വേവിക്കാത്തതോ ആയ പച്ചക്കറികളും ആക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും പച്ചവെള്ളത്തിലും ചെറു ചൂടുവെള്ളത്തിലുമായി വൃത്തിയായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.

അമിതവണ്ണത്തിന് പ്രധാനകാരണക്കാരായ മധുരപലഹാരങ്ങളം എണ്ണയില്‍ വറുത്തവയും ഒഴിവാക്കുക. രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാനീരും വെള്ളവും സമാസമം എടുത്ത് അതില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്.

നെല്ലിക്കയും കരിങ്ങാലിയും ചേര്‍ത്ത ഒരുഗ്ലാസ്സ് വെള്ളം തിളപ്പിച്ച്് നേര്‍പകുതിയായി വറ്റിച്ചശേഷം തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക.

ഒരു ഗ്ലാസ്സ്് വെള്ളമെടുത്തശേഷം അതില്‍ ചുക്കും കരിങ്ങാലിയും ഇട്ടശേഷം തിളപ്പിച്ച് നേര്‍പകുതിയാക്കി ഉപയോഗിക്കുക.

തിളപ്പിച്ച്് വറ്റിച്ച കരിങ്ങാലികാതല്‍ വെള്ളത്തില്‍ മിതമായ അളവില്‍ തേന്‍ ചേര്‍ത്ത്് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ ഉഴുന്നു ചേര്‍ന്ന പലഹാരങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുക.

പൂര്‍ണ്ണ ആരോഗ്യമുള്ള അമിതവണ്ണക്കാര്‍ ആഴ്ചയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ ഉപവാസമെടുക്കുന്നത് നല്ലതാണ്. രണ്ടു ദിവസം ഉപവാസമെടുക്കുന്നവര്‍ മൂന്നു ദിവസത്തെ ഇടവേള നല്‍കുവാന്‍ ശ്രദ്ധിക്കണം.

പ്രഭാത നടത്തം ഉള്‍പ്പെടെ കൃത്യമായ വ്യായാമ മുറകളും ശീലിക്കണം. നല്ലൊരു ഗുരുവിന്റെ നിര്‍ദേശാനുസരണം കൃത്യമായി യോഗാഭ്യാസം ചെയ്യുന്നതും നല്ലതാണ്്. അമിതവണ്ണം നിയന്ത്രണവിധേയമാകും. ഒന്നു ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും അമിതവണ്ണത്തില്‍ നിന്നും പൂര്‍ണ മുക്തി നേടാം.

Loading...

More News