കൂർക്കം വലി ഇല്ലാതാക്കാൻ രാത്രി കിടക്കുമ്പോൾ ഒരു ടെന്നിസ് ബോൾ കരുതിയാൽ മതി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2018 3:31 am

Menu

Published on January 5, 2018 at 5:05 pm

കൂർക്കം വലി ഇല്ലാതാക്കാൻ രാത്രി കിടക്കുമ്പോൾ ഒരു ടെന്നിസ് ബോൾ കരുതിയാൽ മതി

tips-to-stop-snoring

കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ പല വഴികളും പരീക്ഷിച്ചു മടുത്തുവോ.. എങ്കില്‍ ഇതാ എളുപ്പത്തില്‍ ചെയ്യാവുന്ന ഫലപ്രദമായ ചില കുറുക്കു വിദ്യകള്‍. ചികിത്സ കൂടാതെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ ഈ കുറുക്കു വഴികള്‍ പരീകഷിച്ചു നോക്കാവുന്നതാണ്.അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അവ ഒഴിവാക്കുക. പൂര്‍ണമായും മലര്‍ന്നു കിടന്നുള്ള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. മലര്‍ന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോള്‍ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നില്‍ക്കും.

ചിലരില്‍ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോള്‍ കൂര്‍ക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാന്‍ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാല്‍, ഉറക്കത്തില്‍ തനിയെ മലര്‍ന്നു കിടക്കാനും കൂര്‍ക്കം വലി പുനരാരംഭിക്കാനും കാരണമാകാം.

പുറകില്‍ പോക്കറ്റുള്ള പാന്റ് ധരിച്ച്, പോക്കറ്റില്‍ ഒരു ടെന്നീസ് ബോളോ അതുപോലുള്ള ഒരു പന്തോ നിഷേപിച്ചശേഷം ഉറങ്ങാന്‍ കിടക്കുക. അതിനു കഴിയുന്നില്ലെങ്കില്‍ ഒരു തുണിക്കഷണത്തില്‍ പന്ത് ചുരുട്ടി വെച്ചു പന്ത് അരക്കെട്ടിനു പുറകില്‍ വരുന്ന രീതിയില്‍ കെട്ടി വെച്ച് ഉറങ്ങുക. ഉറക്കത്തിനിടയില്‍ മലര്‍ന്നു കിടക്കാനൊരുങ്ങുമ്പോള്‍ പന്ത് അടിയില്‍ വരുന്നതു മൂലം ആ നിലയില്‍ കിടക്കാന്‍ കഴിയാതെ വരും. സ്വഭാവികമായും ചരിഞ്ഞു കിടന്നു കൊള്ളും.

ഒന്നോ രണ്ടോ ആഴ്ച ഇതു പ്രയോഗിച്ചാല്‍ മലര്‍ന്നു കിടന്നുള്ള ഉറക്കം മാറ്റിയെടുക്കാനാകും. കൂര്‍ക്കം വലിയുള്ളവര്‍ മൃദുവായ മെത്ത ഒഴിവാക്കണം. മാര്‍ദവം കുറഞ്ഞതും ശരീരത്തിനു നല്ല താങ്ങു കിട്ടുന്നതുമായ മെത്തയാണ് അവര്‍ക്ക് ഉചിതം.

Loading...

More News