രണ്ടുവയസുകാരന്റെ വികൃതി; ഐഫോണിന്റെ ലോക്ക് തുറക്കാനാകുക ഇനി 48 വര്‍ഷത്തിന് ശേഷം!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:46 pm

Menu

Published on March 7, 2018 at 2:26 pm

രണ്ടുവയസുകാരന്റെ വികൃതി; ഐഫോണിന്റെ ലോക്ക് തുറക്കാനാകുക ഇനി 48 വര്‍ഷത്തിന് ശേഷം!

toddler-locks-moms-iphone-for-48-years-by-entering-wrong-password

ന്യൂഡല്‍ഹി: രണ്ടുവയസുകാരന്‍ ഒപ്പിച്ച വികൃതി കാരണം അമ്മയുടെ ഐഫോണ്‍ ലോക്കായത് 48 വര്‍ഷം. കുഞ്ഞിന് വീഡിയോ കാണാന്‍ കൊടുത്ത ഐഫോണ്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതു കാരണമാണ് ഇത്തരത്തില്‍ പണികിട്ടിയത്.

ഇതോടെ ഫോണിലെ പ്രധാന ഡാറ്റയെല്ലാം നഷ്ടമാകുമെന്ന പേടിയിലാണ് ഷങ്ഹായ് സ്വദേശി ലു. വീഡിയോ കാണാന്‍ മകന് ഐഫോണ്‍ നല്‍കിയപ്പോള്‍, മകന്‍ പലതവണ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചു ലോക്ക് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതോടെ രണ്ടരക്കോടി മിനുട്ട്, അഥവാ 48 വര്‍ഷത്തേക്ക് ഫോണ്‍ തുറക്കാനാവില്ലെന്ന സന്ദേശം സ്‌ക്രീനില്‍ തെളിയുകയായിരുന്നു. ലു ഫോണുമായി ഉടന്‍ തന്നെ ആപ്പിള്‍ സ്റ്റോറിലെത്തി. എന്നാല്‍ രണ്ടു വഴിയേ ലുവിന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അല്ലെങ്കില്‍ 48 വര്‍ഷം കാത്തിരിക്കുക!

റീസെറ്റ് ചെയ്താല്‍ ഫോണില്‍ ശേഖരിച്ചുവെച്ച പ്രധാന വിവരങ്ങളെല്ലാം നഷ്ടമാകും. അതിനാല്‍ തന്നെ ആ വഴിക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ് ലു.

ഐഫോണുകളില്‍ ഒന്നുമുതല്‍ അഞ്ചു തവണ വരെ പാസ്‌കോഡ് തെറ്റായി ഉപയോഗിച്ചാല്‍ ചുവന്ന അക്ഷരത്തില്‍ മുന്നറിയിപ്പു തരും. ആറാമത്തെ തവണ തെറ്റായ പാസ്‌കോഡ് അടിച്ചാല്‍ ഒരു മിനുട്ട് കാത്തിരുന്ന ശേഷം വീണ്ടും ശ്രമിക്കാന്‍ പറയും. ഏഴാം തവണയും ഇത് തുടര്‍ന്നാല്‍ ഫോണ്‍ ‘ഡിസ്ഏബിള്‍’ ചെയ്തുവെന്നു പറയും, വീണ്ടും അഞ്ചുമിനിട്ട് കാത്തിരിക്കണം.

എട്ടാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ 15 മിനിട്ട് കാത്തിരുന്ന ശേഷം വീണ്ടും പാസ്‌കോഡ് ഉപയോഗിക്കാം. ഒമ്പതാം തവണയും ഇത് തുടര്‍ന്നാല്‍ ഒരുമിനുട്ട് നേരത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഫോണില്‍ പത്താം തവണയും തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാല്‍ തുറക്കണമെങ്കില്‍ ഐട്യൂണ്‍സുമായി കണക്ട് ചെയ്യേണ്ടിവരും.

Loading...

More News