തക്കാളി ആമാശയ ക്യാന്‍സര്‍ തടയും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:28 am

Menu

Published on May 15, 2017 at 5:37 pm

തക്കാളി ആമാശയ ക്യാന്‍സര്‍ തടയും

tomatoes-can-fight-stomach-cancer

ആമാശയ ക്യാന്‍സര്‍ തടയാന്‍ തക്കാളിക്ക് കഴിയുമെന്നു പുതിയ പഠനം. വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ആമാശയ ക്യാന്‍സര്‍ (Stomach cancer or Gastric cancer)

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വര്‍ഷവും 72300 പേരാണ് ആമാശയ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നത്. ലോകത്ത് സര്‍വസാധാരണമായ ക്യാന്‍സര്‍ രോഗങ്ങളില്‍ നാലാമത്തെതാണ് ആമാശയ ക്യാന്‍സര്‍. നെഞ്ചെരിച്ചില്‍, ദഹനക്കേട്, ഭക്ഷണം ഇറക്കാന്‍ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങള്‍.

ജനിതക കാരണങ്ങള്‍, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, ഹെലിക്കേ ബാക്ടര്‍ ഐലോറി ഇന്‍ഫക്ഷന്‍ ഇവയും രോഗകാരണമാകാം. 55 വയസു കഴിഞ്ഞവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍, സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് ഈ രോഗം ബാധിക്കുന്നതായി കാണുന്നത്.

ഇറ്റലിയിലെ ഓങ്കോളജി റിസര്‍ച്ച് സെന്റര്‍ഫോര്‍ മെര്‍ക്കോഗ്ലിയാനോ (ORCM) യിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഗാസ്ട്രിക് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് തക്കാളി സത്തിന് ഉണ്ടെന്നു തെളിഞ്ഞു.

ക്യാന്‍സറിനെ തടയാനുള്ള കഴിവ് തക്കാളിയിലടങ്ങിയ ലൈക്കോപീന്‍ എന്ന ഘടകത്തിന്റേതല്ല എന്നും തക്കാളി മുഴുവനോടെ ഫലപ്രദമാണെന്നും ഗവേഷകനായ ഡാനിയേല ബാരോണ്‍ പറയുന്നു.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും അവ പെരുകുന്നതും തടയാന്‍ തക്കാളിക്കു കഴിയുമെന്നു പഠനത്തില്‍ തെളിഞ്ഞു. സാന്‍മാര്‍സാനോ, കോര്‍ബാറിനോ എന്നീ ഇനം തക്കാളി സത്തുകളാണ് പഠനത്തിനുപയോഗിച്ചത്.

തക്കാളി ലോകമെമ്പാടും ഭക്ഷണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയിലെ ഒരു പ്രധാന ഘടകവും തക്കാളിയാണ്. ആമാശയ ക്യാന്‍സര്‍ തടയാന്‍ തക്കാളി ഫലപ്രദം എന്ന് തെളിയിച്ച ഈ പഠനം ജേണല്‍ ഓഫ് സെല്ലുലാര്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News