മികച്ച ഹോറർ സിനിമകൾ-1 The Shining (1980)

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:11 pm

Menu

Published on September 12, 2017 at 12:22 pm

മികച്ച ഹൊറർ സിനിമകൾ-1: The Shining (1980)

top-horror-movies-part-1-the-shining-1980

ചിത്രത്തെ കുറിച്ചു ഇവിടെ എങ്ങനെ എഴുതണം, എഴുതി തുടങ്ങണം എന്നറിയില്ല. ആധുനിക ഹൊറർ സിനിമകൾ അതിന്റെ ചരിത്രം തുടങ്ങുന്നത് ഒരു പക്ഷെ ഈ സിനിമയോടെയായിരിക്കും. അതുവരെ ആളുകൾ കണ്ടുവന്നിരുന്ന സകല ഹൊറർ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്നതായിരുന്നു Stanley Kubrickന്‍റെ സംവിധാനമികവിൽ 1980 ൽ റിലീസ് ചെയ്ത The Shining.

പ്രത്യക്ഷത്തിൽ ഒരു ghostനെയോ അല്ലെങ്കിൽ അമാനുഷിക രൂപങ്ങളെയോ അതുമല്ലെങ്കിൽ അത്തരത്തിലുള്ള അന്നുവരെ പ്രേക്ഷകർ കണ്ടിരുന്ന ഹൊറർ സിനിമകളിലെ സീനുകളോ ഒന്നും തന്നെ അധികമില്ലാതെ തന്നെ ഓരോ സീനുകളിലും ഭീതി പടർത്തി Shining പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയുണ്ടായി. സിനിമ ഇറങ്ങിയിട്ടു 37 വർഷം കഴിഞ്ഞിരിക്കുന്നു, പക്ഷെ ഇപ്പോൾ കാണുമ്പോൾ പോലും പഴഞ്ചനായോ ഔട്ട് ഡേറ്റഡ് ആയോ തോന്നിക്കാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന് തന്നെയാണ് ഈ കുബ്രിക്ക് ചിത്രം.

ഒട്ടുമിക്ക എല്ലാവരും കണ്ടതിനാൽ ഒരു കഥപറച്ചിലിന് ഇവിടെ പ്രസക്തിയില്ലെങ്കിലും ഇനിയും കാണാത്തവരുടെ അറിവിലേക്കായി കഥ ചുരുക്കി പറയട്ടെ. എഴുത്തുകാരനായ ജാക്കിന് ഒരിക്കൽ അങ്ങു കലറാഡോ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പടുകൂറ്റൻ ഹോട്ടലിൽ നടത്തിപ്പുകാരനായി വിന്റർ മൊത്തം ചെലവിടാൻ അവസരം ലഭിക്കുന്നു. ആ സീസണിൽ മൊത്തം ഹോട്ടൽ അടച്ചിടും. ഒറ്റയ്ക്ക് പോയി ഏകാന്തജീവിതം നയിക്കാതിരിക്കാൻ ജാക്ക് തന്റെ ഭാര്യയെയും മകനെയും കൂടെ കൂട്ടുന്നു.

അവിടെയെത്തിയ അവർ ആ ഹോട്ടലിൽ തീർത്തും ഒറ്റയ്ക്കായിരുന്നു, ഹോട്ടൽ അടച്ചിട്ടത് കൊണ്ടു പുറമെ നിന്നും ആരും തന്നെ അധികം വരാനും ഉണ്ടായിരുന്നില്ല. പക്ഷെ അവരെ കാത്ത് അവിടെ ഹോട്ടലിന്റെ ഉള്ളിൽ തന്നെ പലതുമുണ്ടായിരുന്നു. അവരുടെ ജീവിതങ്ങൾ താറുമാറാക്കാൻ കെൽപ്പുള്ള അമാനുഷികമായ പലതും.. അങ്ങനെ അവിടെ കഥ തുടങ്ങുന്നു..

ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, ഈ സിനിമ വലിയ രസമില്ല, തീരെ പേടിക്കാനില്ല, മനസ്സിലായില്ല എന്നൊക്കെ. അതിന്റെ കാരണം എന്തെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. ഒരുപക്ഷേ ഒരു gohst ഹൊറർ ഫ്ലിക്ക് അല്ലാത്തത് കൊണ്ടാവാം. അല്ലെങ്കിൽ വേണ്ട രീതിയിൽ മനസ്സിലാക്കി ആസ്വദിക്കാൻ പറ്റാത്തത് കൊണ്ടാവാം. അതുമല്ലെങ്കിൽ ആസ്വാദനത്തിന്റെ അളവുകോലുകൾ പലർക്കും പലതാണല്ലോ, അതുകൊണ്ടും ആവാം.

എങ്ങനെയൊക്കെ ചിന്തിച്ചാലും ഈ സിനിമ ഒരു മികച്ച ഹൊറർ അനുഭവം തന്നെയാണ് ബഹുഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത്. Jack Nickolson ന്‍റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്ന് ഈ സിനിമയിൽ നമ്മൾ കണ്ടു. അതോടൊപ്പം കുബ്രിക്കിന്റെ സംവിധാന മികവിന്റെ മറ്റൊരു മികച്ച ഉദാഹരണം കൂടിയാകുന്നു ഈ ചിത്രം. ഇനിയും കാണാൻ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ മാറ്റിവെക്കാതെ കണ്ടുനോക്കൂ.. അത്ഭുതപ്പെടുത്തും.

റേറ്റിംഗ്: 8.5/10

Loading...

More News