മികച്ച ഹൊറർ സിനിമകൾ ഭാഗം 7- Fright Night (1985, 2011)

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:13 am

Menu

Published on October 12, 2017 at 4:09 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 7- Fright Night (1985, 2011)

top-horror-movies-part-7-fright-night-1985-2011

Fright Night
Year : 2011, 1985 original version
Genre : Horror, Supernatural

“You cant run from evil when it lives next door”

1985ൽ ഇറങ്ങിയ fright night കാണാത്ത ഹൊറർ സിനിമാപ്രേമികൾ കുറവായിരിക്കും. എല്ലാം കൊണ്ടും മികച്ച ആ ഹൊറർ സിനിമയുടെ 2011ൽ ഇറങ്ങിയ റീമേക്കും കുഴപ്പമിലാത്ത അവതരണം കൊണ്ടും അഭിനയം കൊണ്ടും മികച്ചു നിൽക്കുന്നത് തന്നെയാണ്. 2011ൽ എത്തിയപ്പോൾ 3d യിൽ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. പഴയതിനെ അപേക്ഷിച്ചു ചെറിയ മാറ്റങ്ങളോടെ ഇറങ്ങിയ ഈ ചിത്രം അത്ര വലിയ ബോക്സ് ഓഫീസ് വിജയം ഒന്നുമായിരുന്നില്ലെങ്കിലും ഈ genre നോട് നീതിപുലർത്തുന്നതിൽ വിജയിക്കുകയും അതുമൂലം പ്രേക്ഷക നിരൂപക പ്രശംസ ഏറെ നേടുകയും ചെയ്തിരുന്നു. അതേ സമയം ആദ്യ സിനിമ ഇന്നും ഒരു ക്ലാസിക് ആയി തുടരുന്നു.

ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചാർലി ഒരു കോളേജ് വിദ്യാർത്ഥിയാണ്. Ed അവന്റെ സുഹൃത്തും. ചാർളിയുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ജെറിയെ Ed നു സംശയമാണ്. Ed ന്റെ കാഴ്ചപ്പാടിൽ ജെറി ഒരു vampire ആണ്. ആദ്യമൊന്നും ചർലിക്കു ഇത് ഉൾകൊള്ളാൻ കഴിയുന്നില്ലാ എങ്കിലും പതിയെ തന്റെ കോളേജിലെ പലരും അപ്രത്യക്ഷമാകുന്നത് ചർലിയിലും അയൽക്കാരനെപ്പറ്റി സംശയം ജനിപ്പിക്കുന്നു. തുടർന്നങ്ങോട്ട് കഥ പുരോഗമിക്കുന്നു. ചാര്ളിയുടെ കണ്ടെത്തലുകളിലേക്കും bloody ആയ പല സംഭവങ്ങളിലേക്കും കഥ വികസിക്കുന്നു.

ഒരു വലിയ cult സിനിമ ആണ് ഇതെന്ന അവകാശം ഒന്നുമില്ലെങ്കിലും ഹൊറർ, vampire വിഭാഗത്തിൽ പെട്ട സിനിമാ ആസ്വാദകർ കണ്ടിരിക്കേണ്ട ഒന്ന്തന്നെയാണ് ഇത്. മൊത്തം 4 സിനിമകൾ fright night series ൽ ഇറങ്ങിയിട്ടുണ്ട്. 1985 original version, Fright Night 2 (1988), 2011 remake of 1985 version, 2nd part of 2011 version (2013). ഇതിൽ ആദ്യ സിനിമയും 2011 റീമേക്കും കണ്ടിരിക്കാവുന്ന options തന്നെയാണ്.

Rating : 7/10 ( 1985 & 2011)

മികച്ച ഹൊറർ സിനിമകൾ ഭാഗം 6: Let Me In (2010) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

More News