ഇവിടത്തെ ഫീസാണ് ഫീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:05 am

Menu

Published on October 10, 2017 at 5:08 pm

ഇവിടത്തെ ഫീസാണ് ഫീസ്

top-paid-schools-in-india

മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഏതറ്റം വരെ പണം ചെലവാക്കുന്നവരാണല്ലോ മിക്ക മാതാപിതാക്കളും. ചിലർ പണമില്ലെങ്കിലും കഷ്ട്ടപ്പെട്ടു സമ്പാദിച്ചു മക്കളെ പഠിപ്പിക്കുന്നു. ചിലർ മക്കളുടെ വിദ്യാഭ്യാസത്തിനായി ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവഴിക്കുന്നു. എന്നാൽ ഇവിടെ ഇനി പറയാൻ പോകുന്നത് ഇന്ത്യയിൽ ഏറ്റവും അധികം ഫീസ് കൊടുത്ത് പഠിക്കുന്നവരെ കുറിച്ചാണ്. ഏതൊക്കെ സ്കൂളുകളും കോളേജുകളുമാണ് ഏറ്റവുമധികം ഫീസ് വാങ്ങുന്നതെന്നു നോക്കാം.

ഡൂൺ സ്കൂൾ

പ്രശസ്തമായ ഡൂൺ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹിമാലയൻ മലനിരകളുടെ മധ്യത്തിലാണ്. ഡൽഹിയിൽ നിന്ന് അഞ്ച് മണിക്കൂർ യാത്രയുണ്ട് ഈ സ്കൂളുകളിലേക്ക്. 1929ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആൺകുട്ടികൾക്ക് മാത്രമുള്ള ഈ സ്‌കൂളിലാണ് രാഹുൽ ഗാന്ധി, രാജീവ് ഗാന്ധി, ഹീറോ ഗ്രൂപ്പിന്റെ സുനിൽ മുഞ്ജാൾ തുടങ്ങി പലരും പഠിച്ചത്. ഒരു വർഷത്തേക്ക് 9,70,000 രൂപയാണ്ഇപ്പോഴത്തെ സ്കൂൾ ഫീസ്. മറ്റ് ചെലവുകൾക്കായി 25000 രൂപ വേറെയും. റീഫണ്ടബിൾ സെക്യൂരിറ്റി എന്ന നിലയിൽ അഡ്മിഷൻ സമയത്ത് 3,50,000 രൂപയും വൺ ടൈം അഡ്മിഷൻ ഫീസ് എന്ന നിലയിൽ മറ്റൊരു 3,50,000 രൂപയും നൽകണം.

സിന്ധ്യ സ്കൂൾ

1897ലാണ് സിന്ധ്യ സ്കൂൾ സ്ഥാപിതമായത്. ഗ്വാളിയാർ കോട്ടയുടെ മുകളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുകേഷ് അംബാനി, സൽമാൻ ഖാൻ, അനുരാഗ് കശ്യപ് തുടങ്ങിയ പലരും പഠിച്ചിറങ്ങിയ സ്കൂളാണിത്. 7,70,800 രൂപയോളമാണ് ഒരു വർഷത്തെ ഫീസ്. മറ്റു ചിലവുകൾക്കായുള്ള ഫീസുകൾ വേറെയും.

മായോ കോളേജ്

രാജസ്ഥാനിലെ അജ്മീർ പ്രദേശത്തുള്ള ആരവാലി മലനിരകൾക്കിടയിലായാണ് മായോ കോളേജ് സ്ഥിതി ചെയ്യുന്നത്. 1875ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആൺകുട്ടികൾക്ക് മാത്രമുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും അധികം പഴക്കം ചെന്ന പൊതു ബോർഡിംഗ് സ്കൂളുകളിൽ ഒന്നുമാണിത്. ജേ‍ർണലിസ്റ്റ് വീർ സാങ്‍വി, അമിതാഭ് കന്ത്, മുൻ ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് എന്നിങ്ങനെ പ്രമുഖരുടെ ലിസ്റ്റ് ഈ സ്കൂളിനും അവകാശപ്പെടാനുണ്ട്. 5,14,000 രൂപയോളമാണ് ഒരു വർഷത്തെ ഫീസ് ആയി വരുന്നത്.

ഇക്കോൾ മൊണ്ടൈൽ വേൾഡ് സ്കൂൾ

ഈ സ്കൂളിലെ 12-ാം ക്ലാസ്സ് ഫീസ് മാത്രം 10,90,000 രൂപ വരും. മറ്റ് ക്ലാസുകളിലെ ഫീസ് തുകയും ഇതിന് സമാനമായി തന്നെ വരുന്നതാണ്. ഫീസിന് പുറമെ മറ്റു ചിലവുകൾക്കുള്ള പണം വേറെയും.

വെൽഹാം ബോയ്സ് സ്കൂൾ

ഡൂൺ താഴ്വരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു സ്കൂളിലാണിത്. 30 ഏക്കറിലായാണ് വെൽഹാം ബോയ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 570000 രൂപയാണ് മറ്റു ചിലവുകൾ കൂടാതെ ഇവിടെയുള്ള വാർഷിക ഫീസ്.

Loading...

More News