നിങ്ങളറിയാതെ നിങ്ങളുടെ വീട്ടിൽ ഒരാൾ ഒളിച്ചിരുന്നാൽ എങ്ങനെയുണ്ടാകും; കണ്ടുതന്നെ അറിയൂ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 6:24 am

Menu

Published on February 28, 2018 at 6:40 pm

നിങ്ങളറിയാതെ നിങ്ങളുടെ വീട്ടിൽ ഒരാൾ ഒളിച്ചിരുന്നാൽ എങ്ങനെയുണ്ടാകും; കണ്ടുതന്നെ അറിയൂ..

top-thriller-movies-part-10-the-uninvited-guest-2004

നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദങ്ങളും കേൾക്കുന്നു. പക്ഷെ ആ ആളെ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. നിങ്ങൾ എന്തുചെയ്യും..? സ്വാഭാവികമായി ഭയം എന്ന വികാരം വരും. പിന്നെയോ..

El habitante incierto
(The Uninvited Guest)
Year: 2004
Genre: Mystery, Horror, Drama
Country: Spain

ഫെലിക്സ് ഈയടുത്താണ് തന്റെ ഭാര്യയുമായി പിരിഞ്ഞത്. അതുകൊണ്ട് തന്നെ ആ വലിയ വീട്ടിൽ അയാൾ ഒറ്റയ്ക്കാണ്. തീർത്തും ഏകാകിയായി അയാൾ അവിടെ ജീവിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അവിചാരിതമായി ഒരു അപരിചിതൻ ഫെലിക്സിന്റെ വീട്ടിന്റെ വാതിൽക്കലെത്തുന്നു. അയാൾക്ക് ഒരു ഫോൺ ചെയ്യേണ്ടിയിരുന്നു. കാര്യം അത്യാവശ്യമാണ്. പുറത്തു റോഡിലൊരു ഫോൺ ബൂത്ത് ഉണ്ടല്ലോ എന്ന് ഫെലിക്സ് ചോദിച്ചപ്പോൾ അത് കേടായി എന്നായിരുന്നു അയാളുടെ മറുപടി. അതോടെ ഫെലിക്സ് അയാൾക്ക് തന്റെ വീട്ടിൽ കയറി ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ഫോൺ ചെയ്യുമ്പോൾ തനിക്ക് അൽപ്പം സ്വകാര്യത വേണമെന്ന് അയാൾ ആവശ്യപ്പെട്ടതോടെ ഫെലിക്സ് മറ്റൊരു റൂമിലേക്ക് മാറി നിൽക്കുന്നു. കുറച്ചു കഴിഞ്ഞു ഫെലിക്സ് വന്നുനോക്കുമ്പോൾ അയാളെ കാണാനില്ല.

പുറത്തേക്ക് പോയോ അതോ വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും പതുങ്ങി നിൽക്കുന്നുണ്ടോ എന്ന് ഫെലിക്സിന് മനസ്സിലാക്കാൻ പറ്റുന്നില്ല. ഫെലിക്സ് പുറത്ത് ഫോൺ ബൂത്തിൽ പോയി നോക്കി. അത് പ്രവർത്തിക്കുന്നുണ്ട്. കേടായിട്ടില്ല. അയാൾക്ക് പേടിയായി. തുടർന്നുള്ള ദിവസങ്ങളിൽ ആ വലിയ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി പല ശബ്ദങ്ങളും കേൾക്കുന്നതോടെ ഫെലിക്സിന് സമാധാനം മൊത്തം നഷ്ടപ്പെടുന്നു. പേടി കൂടി വരുന്നു. ഇങ്ങനെ ഒരു അപരിചിതൻ തന്റെ വീട്ടിൽ ഒളിച്ചു കിടക്കുന്നുണ്ടോ അതോ തന്റെ തോന്നൽ മാത്രമാണോ എന്നറിയാതെ അയാൾ കുടുങ്ങി. അങ്ങനെയിരിക്കെയാണ് അവിചാരിതമായി ചില സംഭവങ്ങളുണ്ടായത്. അതോടെ കഥ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് നീങ്ങാൻ തുടങ്ങി.

വളരെ വ്യത്യസ്തമായ ഒരു സിനിമ അനുഭവം. അതായിരുന്നു ഈ ചിത്രം. അതികം കണ്ടിട്ടില്ലാത്ത ഒരു പ്രമേയത്തെ ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ. ചിത്രത്തിൻറെ ആദ്യ ഭാഗങ്ങളിൽ കഥാപാത്രത്തിന്റെ അതേ മാനസികവികാരങ്ങളിൽ കൂടെ നമ്മളും കടന്നുപോകും. ഒരു ഭയം നമ്മുടെ മനസ്സിലേക്കും അറിയാതെ കയറിക്കൂടും. പതിയെ ഭയം മറ്റു വികാരങ്ങളിലേക്കും ചെന്നെത്തും. എനിക്ക് ഇ സിനിമയിൽ ഏറ്റവുമധികം ഇഷ്ടമായി തോന്നിയത്, ഫെലിക്സ് എന്ന കഥാപാത്രത്തെ കാണുന്ന ഓരോ പ്രേക്ഷകനും താൻ തന്നെയാണ് ഫെലിക്സ് എന്ന് തോന്നിപ്പിക്കും എന്നതാണ്. അതായത് നായകൻറെ അതേ വികാരങ്ങളും മാനസിക സംഘര്ഷങ്ങളുമെല്ലാം ചിത്രം കണ്ടുകൊണ്ടിരിക്കെ നമ്മളും അനുഭവിക്കും. ഈ സിനിമ കാണാൻ അല്പം വൈകിപ്പോയി എന്ന സങ്കടമുണ്ട്. ഇനിയും കാണാത്തവർക്ക് ധൈര്യമായി കണ്ടുനോക്കാം. നല്ലൊരു മിസ്റ്ററി ഹൊറർ അനുഭവം കിട്ടും. തീർച്ച.

Rating: 7/10

ഇതൊരു ഒന്നൊന്നര ജയിൽ ചാടിക്കൽ തന്നെയാണ്..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 9 The Next Three Days (2010) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News