ഇതൊരു ബാങ്ക് മോഷണത്തിന്റെ കഥയാണ്; എല്ലാ പഴുതുകളും അടച്ചുള്ളൊരു മോഷണം; പക്ഷെ ഒരു അബദ്ധം പറ്റി..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 6:01 am

Menu

Published on March 2, 2018 at 2:24 pm

ഇതൊരു ബാങ്ക് മോഷണത്തിന്റെ കഥയാണ്; എല്ലാ പഴുതുകളും അടച്ചുള്ളൊരു മോഷണം; പക്ഷെ ഒരു അബദ്ധം പറ്റി..

top-thriller-movies-part-11-to-steel-from-a-thief-2016

ദ്യാവസാനം ത്രില്ലിങ് നിറഞ്ഞ ഒരു ബാങ്ക് മോഷണ സിനിമായിതാ. ത്രില്ലർ സിനിമകൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന സ്പെയിനിൽ നിന്നു തന്നെയാണ് ഈ ത്രില്ലറും വരുന്നത്.

To Steal From A Thief
(Cien años de perdón)
Year: 2016
Genre: Crime, Thriller
Language: Spanish

നല്ല മഴയുള്ള ഒരു ദിവസം. നഗരത്തിലെ തിരക്കുള്ള ബാങ്കുകളിൽ ഒന്നായിരുന്നു അത്. നിറയെ ആളുകൾ ഉള്ളിലുള്ള ഒരു ദിവസം. പെട്ടന്നായിരുന്നു മുഖംമൂടിധാരികളായ ഒരു കൂട്ടം ആളുകൾ തോക്കും ചൂണ്ടി ഉള്ളിലേക്ക് വന്നത്. ബാങ്ക് അകത്തു നിന്നും അവർ അടച്ചു. ആളുകളെ ബന്ദികളാക്കി. അകത്ത് കയറി പണമെല്ലാം ബാഗിലാക്കി. അപ്പോഴേക്കും പുറത്ത് പോലീസ് നിറഞ്ഞിരുന്നു. പക്ഷെ ഇവർക്ക് പേടിക്കേണ്ടിയിരുന്നില്ല. മോഷ്ടിച്ച പണവുമായി ഇവർക്ക് പുറത്തേക്കിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഭൂമിക്കടിയിൽ കൂടെ ബാങ്കിന്റെ ഉള്ളിലേക്ക് ഒരു തുരങ്കം കുഴിച്ച് വെച്ചിരുന്നു അവർ. ബാങ്കിനുള്ളിൽ നിന്നും അതിലൂടെ രക്ഷപ്പെടാനായിരുന്നു അവരുടെ പദ്ധതി. എല്ലാം തയ്യാറാക്കി തുരങ്കത്തിലേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. മൊത്തം വെള്ളം. മഴ നിൽക്കാതെ പെയ്തപ്പോൾ തുരങ്കം മൊത്തം വെള്ളം നിറഞ്ഞിരിക്കുന്നു. രക്ഷപ്പെടാൻ വേറെ വഴികളില്ല. പുറത്തുള്ള പോലീസ് ഏതു നിമിഷവും അകത്ത് കടക്കും. അവർ ഇനി എന്ത് ചെയ്യും… ആ കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

കൂടുതലൊന്നും പറയുന്നില്ല. കണ്ടവരുണ്ടാകും എന്നറിയാം. കാണാത്തവർ ധൈര്യമായി ഡൌൺലോഡ് ചെയ്തോളൂ. നിരാശപ്പെടേണ്ടി വരില്ല. എന്നാൽ സ്പാനിഷ് ത്രില്ലറുകളാണെന്ന് കരുതിയുള്ള വലിയ സസ്പെന്സും ട്വിസ്റ്റുകളുമൊക്കെ ഉണ്ടെന്ന അമിതപ്രതീക്ഷ ഒന്നും വെക്കേണ്ടതില്ല. ചിത്രം എനിക്ക് തീർത്തും ഇഷ്ടപ്പെട്ടു. ബാങ്ക് മോഷണമൊക്കെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ ആയത്കൊണ്ട് ആ ഇഷ്ടം ഒന്നുകൂടുകയും ചെയ്തു. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ഭൂലോക കള്ളന്റെ പണം കുറച്ചു പാവം കള്ളന്മാർ മോഷ്ടിക്കുന്നത് കാണാനും ഒരു രസം തന്നെയാണ്.

Rating: 7/10

നിങ്ങളറിയാതെ നിങ്ങളുടെ വീട്ടിൽ ഒരാൾ ഒളിച്ചിരുന്നാൽ എങ്ങനെയുണ്ടാകും; കണ്ടുതന്നെ അറിയൂ..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 10 The Uninvited Guest (2004) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News