പോസ്റ്റർ തന്നെ പറയും ചിത്രം എങ്ങനെയുണ്ടെന്ന്..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 5:59 am

Menu

Published on March 14, 2018 at 4:58 pm

പോസ്റ്റർ തന്നെ പറയും ചിത്രം എങ്ങനെയുണ്ടെന്ന്..

top-thriller-movies-part-14-man-ledge

രു പഴയ പോലീസുകാരൻ, ഒരിക്കൽ ഒരു വലിയ ഹോട്ടലിൽ മുറിയെടുത്തു ഏറ്റവും മുകളിലത്തെ നിലയിൽ നിന്നും താഴോട്ട് ചാടി ആത്മഹത്യചെയ്യാനുള്ള ശ്രമത്തിലാണ്. കാഴ്ചയിൽ ഒരു മാന്യനെ പോലെ തോന്നിച്ചിരുന്ന അയാളിൽ ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല. എല്ലാവരോടും മിതമായ പെരുമാറ്റമായിരുന്നു അയാൾ. പക്ഷെ കാര്യങ്ങൾ പിന്നീട് നേരെ തലതിരിഞ്ഞു.

അയാൾ ഹോട്ടലിന്റെ വളരെ മുകളിലത്തെ നിലയിലായിരുന്നു മുറിയെടുത്തത്. വാതിൽ അടച്ച ശേഷം അയാൾ നേരെ ജനൽ തുറന്നു പുറത്തു കടന്നു. ഒരു ആത്മഹത്യ നടത്തുകയായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷെ താഴോട്ട് ചാടി ചാവാൻ അയാൾ പെട്ടെന്ന് തയ്യാറായില്ല. തന്നെ രക്ഷിക്കാൻ എത്തിയ പോലീസിന്റെ മുമ്പിൽ അയാൾ ചില നിബന്ധനകൾ വെക്കുകയുണ്ടായി. പക്ഷെ അയാളുടെ ഉദ്ദേശം ഇതൊന്നുമായിരുന്നില്ല. നമുക്കൊക്കെ ഊഹിക്കാൻ പറ്റുന്നതിലും വളരെ അപ്പുറത്തായി വേറെ പലതും അങ്ങനെ നടക്കാൻ തുടങ്ങി.

Man on A Ledge
Year : 2012
Genre : Crime, Thriller

പ്രത്യേകിച്ച് വീരവാദങ്ങൾ ഒന്നും തന്നെയില്ല. ഒരു ഗംഭീര സിനിമയെന്നൊന്നും പറയുന്നുമില്ല. എങ്കിലും കണ്ടിരിക്കാം. അവസാനം വരെ. ഒട്ടും ബോർ അടിക്കാതെ തന്നെ. നമ്മുടെ അവതാർ നായകനാണ് സിനിമയിലെ മുഖ്യ കഥാപാത്രം. ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടുനോക്കുക. ഇഷ്ടപ്പെടും.

Rating: 7/10

സസ്പെൻസ് എന്നൊക്കെ പറഞ്ഞാൽ ഇതായിരിക്കണം.. കണ്ട് കിളി പോകും..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 13 The Invincible Guest (2016) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News