നരഭോജികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മലയിടുക്കിൽ അകപ്പെട്ട കുടുംബത്തിന്റെ കഥ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 6:53 am

Menu

Published on March 15, 2018 at 5:34 pm

നരഭോജികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മലയിടുക്കിൽ അകപ്പെട്ട കുടുംബത്തിന്റെ കഥ..

top-thriller-movies-part-15-the-hills-have-eyes

രു അവധിക്കാല യാത്ര പോയതായിരുന്നു ആ കുടുംബം. അധികം മനുഷ്യവാസമില്ലാത്ത വിജനമായ വഴിയിലൂടെയാണ് യാത്ര. കാറിൽ നിന്നും മുന്നോട്ട് നോക്കിയാലും പിറകിലോട്ട് നോക്കിയാലും വിജനത മാത്രം. എവിടെയും ഒരു അനക്കവുമില്ല. അവസാനമായി ഒരു കട കണ്ടത് തന്നെ മൈലുകൾക്കപ്പുറമാണ്. ചുറ്റും മൊട്ടയായ മലനിരകൾ അവരെ നോക്കി അനാഥപ്രേതം പോലെ നിൽക്കുന്നുണ്ടായിരുന്നു. എങ്കിലും യാത്രയിൽ ആസ്വദിച്ച് അവർ മുന്നോട്ട് നീങ്ങി. അങ്ങനെ പോകവേ പെട്ടന്നായിരുന്നു അവരുടെ വണ്ടിക്ക് ഒരു പണി കിട്ടിയത്. ആ മരുഭൂമി കണക്കെയുള്ള പ്രദേശത്ത് അവർ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടു എന്ന് പറയാൻ പറ്റില്ല. ചിലർ അവരെ കാണുന്നുണ്ടായിരുന്നു. അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രകത്തക്കൊതിയോടെ ഒരു പറ്റം നരഭോജികൾ..

The Hills Have Eyes
Year: 2006
Genre: Horror, Thriller

Canibal സിനിമകളിലെ ഏറ്റവും മികച്ച ഒരു ചിത്രം തന്നെയാണ് The Hills Have Eyes. ഒട്ടനവധി പേർ കണ്ടിട്ടുള്ള സിനിമയാണ് ഇതെന്നറിയാം. Wrong turn പോലെ ഒരു ടീൻ ചിത്രം എന്നതിൽ നിന്നും മാറി ഒരു കുടുംബം ഒരു മരുഭൂമി കണക്കെയുള്ള പ്രദേശത്ത് ഒറ്റപ്പെടുമ്പോൾ അവരെ വേട്ടയാടാൻ വരുന്ന നരഭോജികളിലൂടെയാണ് ചിത്രം നീങ്ങുന്നത്. പലപ്പോഴും ഇത്തരം സിനിമകളിൽ കഥാപാത്രങ്ങൾക്ക് വേണ്ടത്ര അഭിനയ മികവോ കഥാപാത്ര വിശേഷണങ്ങളോ ഉണ്ടാവാറില്ല. പക്ഷെ ഇവിടെ നേരെ തിരിച്ചാകുന്നു.

ഓരോ നിമിഷവും ത്രില്ലിങ് ആയി അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ട് തന്നെ ഈ ചിത്രം നമുക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ട്. ഇത്തരം gore ആയ സിനിമകൾ ഇഷ്ടപ്പെടാത്തവർക്ക് പോലും ഈ ചിത്രം പക്ഷെ ഇഷ്ടപ്പെടും. കാരണം സിനിമ എടുത്ത രീതിയും പ്രേക്ഷകനെ ആകാംക്ഷയിൽ നിർത്തിക്കൊണ്ടുള്ള കഥപറച്ചിലും തന്നെയാണ്. കാണാത്തവർ തീർച്ചയായും കണ്ടുനോക്കേണ്ടതാണ്. ഈ സിനിമയുടെ ഒരു രണ്ടാം ഭാഗം കൂടെ ഇറങ്ങിയിട്ടുണ്ട്. പക്ഷെ ആദ്യ ഭാഗത്തിന്റെ നിലവാരം രണ്ടാം ഭാഗത്തിന് അവകാശപ്പെടാനില്ല.

Rating: 7/10

പോസ്റ്റർ തന്നെ പറയും ചിത്രം എങ്ങനെയുണ്ടെന്ന്..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 14 Man on A ledge (2012) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News