ഇതിലും വലിയ സസ്പെൻസ് സിനിമകൾ സ്വപ്നങ്ങളിൽ മാത്രം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 6:33 am

Menu

Published on February 8, 2018 at 4:10 pm

ഇതിലും വലിയ സസ്പെൻസ് സ്വപ്നങ്ങളിൽ മാത്രം

top-thriller-movies-part-3-orphan-2009

“എസ്തർ, നോക്കൂ.. കഴിഞ്ഞ രാത്രിയിൽ നടന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം.”
“വേണോ..?”
“അതെ വേണം.. കുട്ടികൾ കാണാൻ പാടില്ലാത്ത പല കാര്യങ്ങളും മുതിർന്നവർക്ക് ചെയ്യാനുണ്ടാകും. ആ.. ഉം.. അതുപോലെ ഒന്നായിരുന്നു അതും. മുതിർന്നവർ പരസ്പരം കൂടുതൽ സ്‌നേഹിക്കുമ്പോൾ.. സ്നേഹം കൂടിവരുമ്പോൾ പരസ്പരം ആ സ്നേഹം പ്രകടിപ്പിക്കും.. അതിനായി..”
“എനിക്കറിയാം.. they …..”

ദൈവമേ.. എന്റെ തൊണ്ടയിലെ വെള്ളം മൊത്തം വറ്റിപ്പോയി ഈ രംഗം കണ്ടുകഴിഞ്ഞപ്പോഴേക്കും. ആദ്യം കണ്ടപ്പോഴും പിന്നീട് പല തവണ കണ്ടപ്പോഴും ക്ലൈമാക്സ് കഴിഞ്ഞാൽ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്തംഭിച്ചു നിന്നുപോകുന്ന സീൻ. എനിക്ക് മാത്രമല്ല, ഈ സിനിമ ഇഷ്ടപ്പെടുന്ന പലരുടെയും അനുഭവം ഇത്പോലെയൊക്കെ തന്നെയാകും. ഈ സീനും ഇതിനേക്കാൾ മികച്ചൊരു സസ്പെൻസ് ക്ലൈമാക്‌സും ത്രില്ലിംഗ് എന്ന വാക്കിനോട് തീർത്തും നീതിപുലർത്തുന്ന ഒരുപിടി രംഗങ്ങളുമായി 2009ൽ ഇറങ്ങിയ ഈ ഹൊറർ മിസ്റ്ററി ത്രില്ലർ സിനിമയാണ് മികച്ച ത്രില്ലറുകളിലൂടെ പരമ്പരയിലെ ഇന്നത്തെ ചിത്രം.

Orphan
Year : 2009
Genre : Horror, Mystery, Thriller

അടുത്തിടെ തങ്ങളുടെ കുഞ്ഞിനെ നഷ്ടമായ ഒരു ഭാര്യയും ഭർത്താവും കൂടെ ഒരു അനാഥാലയത്തിൽ നിന്നും ഒമ്പത് വയസ്സുള്ള ഒരു റഷ്യൻ പെണ്കുട്ടിയെ ദത്തെടുക്കുന്നു. ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള പക്വമായ സംസാരവും ആരെയും അമ്പരപ്പിക്കുന്ന അറിവും , ഇതെല്ലാം കണ്ടു ഇഷ്ടപ്പെട്ടാണ് കുട്ടിയെ അവർ ദത്തെടുത്തത്. വീട്ടിൽ എത്തിയ അവൾക്ക് അവിടെ രണ്ടു കൂട്ടുകാരുണ്ടായിരുന്നു കൂടെ കഴിയാൻ. ഈ ദമ്പതികളുടെ മകനും മകളും.

മകൾക്ക് സംസാരശേഷിയും കേൾവിശക്തിയും ഇല്ലായിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിയവേ പതിയെ ആ അമ്മ ഒരു കാര്യം മനസ്സിലാക്കുന്നു.. തങ്ങൾ ദത്തെടുത്ത പെണ്കുട്ടി അത്ര നല്ല പെരുമാറ്റവും സ്വഭാവവും അല്ല. തന്റെ മറ്റു മക്കളെ വരെ ഉപദ്രവിക്കാൻ കെൽപ്പുള്ള ഒരാളാണ് ഈ പെണ്കുട്ടി എന്ന് മനസ്സിലായതോടെ തന്റെ ഭർത്താവിനോട് കാര്യങ്ങൾ പറയുന്നു. പക്ഷെ ഏതൊരാളെയും പോലെ ഭർത്താവ് അത് വേണ്ടത്ര കാര്യമാക്കുന്നില്ല. പക്ഷെ പിന്നീട് ആ അമ്മ ഒറ്റയ്ക്ക് നടത്തുന്ന ചില അന്വേഷണങ്ങൾ ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. നമ്മൾ ആരും തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിക്കലും ഭാവനയിൽ പോലും കണ്ടിട്ടില്ലാത്ത രഹസ്യങ്ങളിലേക്ക് കഥ നീങ്ങുന്നു.

സിനിമ കണ്ടവർക്കെല്ലാം ഒരേ വാക്കിൽ പറയാനുള്ള കാര്യം തന്നെ ഞാനും ഇവിടെ പറയട്ടെ, ക്ലൈമാക്സ്.. അതിലെ സസ്പെൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പക്ഷെ വെറും ക്ലൈമാക്സ് മാത്രം നന്നായി എന്നതു കൊണ്ടു മാത്രമല്ല ഇതൊരു മികച്ച ചിത്രമാകുന്നത്. പകരം സസ്പെൻസ് അവതരിപ്പിച്ച രീതി, സസ്പെൻസിലേക്ക് എത്തിക്കുന്ന രീതി, കഥാപാത്രങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ചിത്രത്തിന്റെ മേന്മകളായി അവകാശപ്പെടാവുന്നതാണ്.

മികവുറ്റ ഒരു സിനിമയായി ഈ ചിത്രത്തെ അവതരിപ്പിച്ച സംവിധായകന്റെ കഴിവ് ഓരോ രംഗങ്ങളിലും കാണാനും കഴിയുന്നതാണ്. ഇനി ചിത്രം കണ്ടവരോട് ഒരു വാക്ക് പറയട്ടെ, നിങ്ങൾ ഒന്നുകൂടെ കണ്ടുനോക്കൂ. സസ്പെൻസ് മനസ്സിലാക്കി തന്നെ, അതു വേറൊരു അനുഭവം തന്നെയായിരിക്കും. സിനിമയുടെ brilliance of making അപ്പോൾ ഒന്നുകൂടെ വ്യക്തമായി മനസ്സിലാവും. അതുപോലെ ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ധൈര്യമായി കണ്ടോളു. ഇഷ്ടപ്പെടും.. തീർച്ച.

Rating: 7.5/10

ഒരിക്കലും തോറ്റു പിന്മാറാത്ത ഒരു കള്ളന്റെയും പോലീസിന്റെയും കഥ– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 2 Heat (1995) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News