ഈ ചിത്രം നിങ്ങൾ ഇനിയും കണ്ടില്ലേ..??

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 5:51 am

Menu

Published on February 14, 2018 at 4:57 pm

ഈ ചിത്രം നിങ്ങൾ ഇനിയും കണ്ടില്ലേ..??

top-thriller-movies-part-5-leon-the-professional-1994

രു ആക്ഷൻ ത്രില്ലർ കണ്ട് നമ്മുട മനസ്സും കണ്ണുകളും നിറഞ്ഞിട്ടുണ്ടെങ്കിൽ ആ സിനിമയുടെ പേരാണ് Léon The Professional. പന്ത്രണ്ടുകാരിയായ ഒരു പെണ്കുട്ടിയും ഒരു ഷൂട്ടറും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ കഥ ഒരേസമയം ആക്ഷനിലും നർമത്തിലും പ്രണയത്തിലും പൊതിഞ്ഞ് അവതരിപ്പിച്ചപ്പോൾ നമുക്ക് കിട്ടിയത് എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു സിനിമാ അനുഭവമായിരുന്നു. നല്ലൊരു ചിത്രം ആവശ്യപ്പെടുന്ന ഏതൊരാൾക്കും ധൈര്യമായി ഞാൻ നിർദേശിക്കാറുള്ള പ്രിയ ചിത്രങ്ങളിൽ ഒന്നായ ഈ സിനിമയാണ് സീരിസിന്റെ ഈ ഭാഗത്തിൽ ഇനിയും കാണാത്തവർക്കായി പരിചയപ്പെടുത്താൻ പോകുന്നത്.

Léon The Professional
Year: 1994
Genre: Drama, Crime, Thriller

ലിയോൺ ഒരു പ്രൊഫഷണൽ കൊലപാതകിയാണ്. തന്റെ ജോലിയിൽ മാത്രം ശ്രദ്ധ പുലർത്തിക്കൊണ്ട് വലിയ പ്രശങ്ങളൊന്നുമില്ലാതെ സിറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ അയാൾ താമസിച്ചുവരികയായിരുന്നു. ആയിടെയാണ് അയാളുടെ ഫ്ലാറ്റിന് തൊട്ടടുത്തുള്ള ഫ്ളാറ്റിലെ ഒരു കുടുംബത്തിൽ ഒരു കൂട്ടകൊലപാതകം നടന്നത്. പന്ത്രണ്ടുകാരിയായ ഒരു പെണ്കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. മെറ്റൽഡ. അവൾക്ക് അയാൾ അഭയം കൊടുക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവൾക്കും അയാളെ പോലെ ഒരു പ്രോ ആവണം എന്ന് ആഗ്രഹം. ആദ്യം അയാൾ നിരസിച്ചെങ്കിലും പതിയെ അവളും അയാളോടൊപ്പം ചേർന്നു. അതോടെ രണ്ടുപേരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങുകയായി. കഥ ഒരുനിമിഷം പോലും സ്ക്രീനിൽ നിന്നും നമ്മെ കണ്ണെടുക്കാൻ സമ്മതിക്കാതെ മുന്നോട്ടു നീങ്ങി.

ഈ സിനിമ കാണാത്തവർ കുറവായിരിക്കുമല്ലോ. എന്നാലും മറ്റു പല ത്രില്ലർ ചിത്രങ്ങളെ കുറിച്ചൊക്കെ പറയുന്ന പോലെ അധികമായിട്ട് ആരും പോസ്റ്റുകൾ ഇടുന്നത് കാണാറില്ല. അതിനാൽ ഇനിയും ഈ സിനിമ കാണാത്തവർ ഉണ്ടാകും എന്നുറപ്പ്. കാണാത്തവരോട് ഒന്നേ പറയാനുള്ളു. ഇപ്പോൾ ഈ നിമിഷം തന്നെ ഡൌൺലോഡ് ചെയ്തോളൂ. ഒട്ടും നിരാശപ്പെടേണ്ടി വരില്ല. ഇനി നിങ്ങൾ കരുത്തുന്നുണ്ടാകും ഈ വലിയ വലിയ സംഭവം പടങ്ങളൊക്കെ പോലെ എന്തെങ്കിലും അവാർഡ് ടൈപ്പ് ആണെന്ന്. എങ്കിൽ ആ പേടിയും ഇവിടെ വേണ്ട. തീർത്തും ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടും. നൂറുശതമാനം ഗ്യാരണ്ടി.

Rating: 8/10

47 വർഷങ്ങളായി.. ഇതുവരെ ആ കൊലപാതകങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 4 Zodiac (2007) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News